MP സമ്മർ ഫെസ്റ്റ്

സമ്മർ ഫെസ്റ്റ് വലിയകുന്ന്: കുറ്റിപ്പുറം ബി.ആർ.സി ഇരിമ്പിളിയം ജി.ഡബ്ല്യു.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച 'സമ്മർ ഫെസ്റ്റ് 2022' ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ. മാനുപ്പ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ എൻ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം റംല സംസാരിച്ചു. ഇരിമ്പിളിയം ക്ലസ്റ്റർ എച്ച്.എം. ഇബ്രാഹിം സ്വാഗതവും ക്ലസ്റ്റർ കോഓഡിനേറ്റർ ടി. ഷൈബ നന്ദിയും പറഞ്ഞു. അവധിക്കാലം രസകരമാക്കുന്നതിനായി കല, കായിക, ഗണിത ശിൽപശാലകളാണ് സംഘടിപ്പിച്ചത്. വിദ്യാലയങ്ങളിലെ അഞ്ച് വീതം കുട്ടികളും അധ്യാപകരും പങ്കെടുത്തു. ഫോട്ടോ : MP VNCY 7 K Manuppa.jpg കുറ്റിപ്പുറം ബി.ആർ.സി ഇരിമ്പിളിയം ജി.ഡബ്ല്യു.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച സമ്മർ ഫെസ്റ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ. മാനുപ്പ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.