MP എങ്ങുമെത്താതെ എടപ്പാൾ മിനി സിവിൽ സ്​റ്റേഷൻ

എങ്ങുമെത്താതെ എടപ്പാൾ മിനി സിവിൽ സ്​റ്റേഷൻ ടെൻഡർ നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നിർമിക്കാൻ തീരുമാനിച്ച എടപ്പാൾ മിനി സിവിൽ സ്റ്റേഷൻ നിർമാണം എങ്ങുമെത്തിയില്ല. എസ്റ്റിമേറ്റും സർവേ നടപടികളും പൂർത്തിയായെങ്കിലും ടെൻഡർ നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. നിർമാണത്തിന്​ ബജറ്റിൽ അഞ്ചു കോടി രൂപ വകയിരുത്തിയിട്ടുണ്ട്​. ബ്ലോക്ക് പഞ്ചായത്തിന്​ മുന്നിലുള്ള പട്ടികജാതി ക്ഷീര വികസന ഓഫിസ്, ഗ്രാമീണ ന്യായാലയം തുടങ്ങിയ കെട്ടിടങ്ങൾ പൊളിക്കൽ പൂർത്തീകരിച്ച ശേഷമാകും മിനി സിവിൽ സ്റ്റേഷൻ നിർമിക്കുക. ഇത്​ യാഥാർഥ്യമായാൽ എ.ഇ.ഒ ഓഫിസ്, രജിസ്ട്രാർ ഓഫിസ്, കെ.എസ്.ഇ.ബി തുടങ്ങിയ നിരവധി സർക്കാർ ഓഫിസുകൾക്ക് വാടക കെട്ടിടങ്ങളിൽനിന്ന്​ മോചനമാകും. ഇതിനു പുറമെ വിവിധ സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിലാകും. ഇതിനൊപ്പം ബ്ലോക്ക് പഞ്ചായത്തിന്‍റെ സ്ഥലം പ്രയോജനപ്പെടുത്തി ബസ്​സ്റ്റാൻഡ്​​ നിർമിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. Photo: MP EDPL എടപ്പാളിൽ മിനി സിവിൽ സ്റ്റേഷനായി കണ്ടെത്തിയ സ്ഥലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.