ബുറാഖ് ബസ് ജീവനക്കാർ പെരിന്തൽമണ്ണ ബസ് സ്റ്റാൻഡിൽ സംഭാവന സ്വീകരിക്കുന്നു
Posted On
date_range Updated On
date_range ജീവകാരുണ്യവുമായി വീണ്ടും ബുറാഖ് ബസ്
മങ്കട: കോവിഡ് കാലത്ത് നഷ്ടം സഹിച്ചും കടമ മറക്കാതെ ആദ്യമായി ഓട്ടം തുടങ്ങിയ ബുറാഖ് ബസ് ജീവകാരുണ്യ വഴിയിലും മുന്നിൽ. ബസ് തിങ്കളാഴ്ച സർവിസ് നടത്തിയത് വൃക്ക തകരാറിലായ ജിഷയുടെ ചികിത്സക്ക്. 2020 ജൂണിൽ ലോക്ഡൗൺ പിൻവലിച്ചതിനെ തുടർന്ന് വളരെക്കാലം നഷ്ടം സഹിച്ച് സേവനമായി കണക്കാക്കി മഞ്ചേരി-ചെർപ്പുളശ്ശേരി റൂട്ടിൽ സർവിസ് നടത്തിയ ബുറാഖ് ബസ് ശ്രദ്ധ നേടിയിരുന്നു.
വൃക്കകൾ തകരാറിലായി വിഷമിക്കുന്ന മങ്കട പള്ളിപ്പുറം കൊള്ളിതൊടി ജിഷയുടെ അവസ്ഥ നാട്ടുകാർ കഴിഞ്ഞ ശനിയാഴ്ച ബസ് ജീവനക്കാരായ മോഹൻദാസ്, ഫസൽ, പ്രദീപ്, ഷരിഫ് എന്നിവരെ അറിയിച്ചു. ഇവർ ബസുടമായ തൂത സ്വദേശി സി.എച്ച്. അബുവിനോട് പറഞ്ഞപ്പോൾ ഉടമക്ക് സമ്മതം. ഇതോടെ യാത്രക്കാർ കൂടുതലുള്ള തിങ്കളാഴ്ച സർവിസ് നടത്താൻ തീരുമാനിക്കുകയായിരുന്നു. രണ്ട് ബക്കറ്റുകളുമായി ജീവനക്കാരായ മോഹൻദാസും പ്രദീപും യാത്രക്കാരെ സമീപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.