ഉയർന്ന വിജയം നേടിയ വിദ്യാർഥികൾക്ക് പന്തല്ലൂർ റൂറൽ ഹൗസിംഗ് കോ-ഓപറേറ്റീവ് സൊസൈറ്റി ഏർപ്പെടുത്തിയ ടാലൻ്റ് അവാർഡുകൾ ‘ഭുവനം 2025’ സാംസ്കാരിക സമ്മേളനത്തിൽ പി.പി. സുനീർ എം.പി. വിതരണം ചെയ്യുന്നു
മഞ്ചേരി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികൾക്ക് ടാലന്റ് അവാർഡുകൾ വിതരണം ചെയ്തു. പന്തല്ലൂർ റൂറൽ ഹൗസിങ് കോ-ഓപറേറ്റീവ് സൊസൈറ്റിയാണ് വില്ലേജിലെ ഇരുന്നൂറോളം വിദ്യാർഥികൾക്ക് ‘ഭുവനം 2025’ സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരങ്ങൾ നൽകിയത്. എട്ടു മുതൽ എ പ്ലസുകൾ നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. പി.പി. സുനീർ എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്തു.
എഴുത്തുകാരൻ എം. കുഞ്ഞാപ്പ മോട്ടിവേഷൻ പ്രഭാഷണം നടത്തി. സൊസൈറ്റി പ്രസിഡന്റ് പി. മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി. അബൂബക്കർ, ഐ.പി. നാരായണൻ, എൻ. അബ്ദുൽ ഹക്കിം, കെ.എം. അബ്ദുൽ റഹ്മാൻ, എം.പി. അബ്ദുൽ അസീസ്, ടി.പി. സുരേഷ് ബാബു, എ. മഞ്ജു, വി.കെ. ശ്രീധരൻ എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.
ഹൗസിങ് സൊസൈറ്റിയിലെ നിലവിലെ മുതിർന്ന അംഗം ടി. ശങ്കുണ്ണി നായർ, ഉയർന്ന വിജയം നേടിയ പന്തല്ലൂർ ഹയർ സെക്കൻഡറി സ്കൂളിന്‍റെ പ്രിൻസിപ്പാൾ പ്രദീപ് ജി. നായർ, പന്തല്ലൂർ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ പി.ബി. രഘുനാഥ്, എം. കുഞ്ഞാപ്പ, സർക്കാരിന്‍റെ ഡെപോസിറ്റ് ക്യാമ്പയിനിൽ ടാർജറ്റിന്‍റെ ഇരട്ടി പൂർത്തീകരിച്ച സംഘം സെക്രട്ടറി പി.പി. രാജേന്ദ്ര കുമാർ, കെ. റിയാസ് ബാബു എന്നിവരെ പി.പി. സുനീർ എം.പി. ഉപഹാരം നൽകി ആദരിച്ചു. പി.പി. രാജേന്ദ്ര കുമാർ സ്വാഗതവും പി. റിദ റഹ്മ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.