മഞ്ചേരി: വിഷു അടക്കം തുടർച്ചയായി അവധി ദിനങ്ങൾ വരുന്നതോടെ നിയമലംഘനം തടയാൻ പരിശോധന സ്ക്വാഡുമായി റവന്യൂ വകുപ്പ്. അനധികൃത ഖനനം, മണൽവാരൽ, നെൽവയൽ നികത്തൽ, കുന്നിടിക്കൽ, മണ്ണെടുപ്പ്, ചെങ്കല്ല്, കരിങ്കല്ല് എന്നിവയുടെ ഖനനം തടയാനാണ് പരിശോധന ശക്തമാക്കുന്നത്. ഡെപ്യൂട്ടി തഹസിൽദാർമാരായ എസ്.ആർ. റെജി, എൻ.വി. മറിയുമ്മ, അഹമ്മദ് മുസ്തഫ കുത്രാടൻ, എം. അബ്ദുൽ അസീസ്, എ.പി. സിന്ധു, വി.വി. ബാസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ മൂന്നംഗ സ്ക്വാഡാണ് പരിശോധനക്കിറങ്ങുക. വിവിധ വില്ലേജ് ഓഫിസർമാർ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാർ എന്നിവർ സ്ക്വാഡിലുണ്ടാകും.
ശക്തമായ പരിശോധന നടത്തണമെന്നും നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കണമെന്നും തൊട്ടടുത്ത ദിവസം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും തഹസിദാർ എം. മുകുന്ദൻ ഇറക്കിയ ഉത്തരവിൽ പറയുന്നു.അനധികൃത പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 0483-2766121, 9495566121 എന്നീ നമ്പറുകളിൽ പൊതുജനങ്ങൾക്കും പരാതിപ്പെടാമെന്ന് തഹസിൽദാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.