മഞ്ചേരി: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇ.എൻ.ടി വിഭാഗത്തിൽ ഒ.പി മുടങ്ങുന്നു. ഡി.എം.ഇ, ഡി.എച്ച്.എസ് ഡോക്ടർമാരെ ഉപയോഗിച്ച് രണ്ട് യൂനിറ്റുകളായാണ് ഒ.പി പ്രവർത്തിക്കുന്നത്.
ഡി.എച്ച്.എസിന് കീഴിലുള്ള ഒ.പി ദിനങ്ങളിലാണ് ഇപ്പോൾ രോഗികളെ പരിശോധിക്കാൻ ഡോക്ടർമാർ ഇല്ലാതായത്. രണ്ടാഴ്ചയായി പലപ്പോഴും ഒ.പി മുടങ്ങി. നിലവിലുള്ള രണ്ട് ഡോക്ടർമാരും അവധിയിലാണ്.
പകരം നിയമനം നടത്താൻ ആരോഗ്യവകുപ്പ് തയാറായില്ല. ഇതോടെ ചികിത്സ ലഭിക്കാതെ രോഗികൾ മടങ്ങുകയാണ്. ഇ.എൻ.ടി ഡോക്ടറില്ലാതായതോടെ മെഡിക്കൽ ബോർഡിലെ ഒഴിവ് നികത്താൻ പാങ്ങ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ എം.എ.സി.ടി മെഡിക്കൽ ബോർഡിൽ ഉൾപ്പെടുത്തി ഡി.എം.ഒ ഉത്തര
വിറക്കി. ഡോക്ടർമാരുടെ കുറവ് മൂലം ശസ്ത്രക്രിയകൾ മുടങ്ങി. ഡി.എച്ച്.എസിന് കീഴിലെ ഡോക്ടർമാർ ചെയ്യണ്ട ശസ്ത്രക്രിയകളാണ് നടക്കാതെ പോയത്. അവധിയിൽ പോയ ഡോക്ടർക്ക് പകരം താൽക്കാലികമായി ഒരു ഡോക്ടറെ ആശുപത്രി നിയമിച്ചാൽ വർക്കിങ് അറേഞ്ച്മെന്റ് പ്രകാരം മറ്റൊരിടത്ത് നിന്ന് ഇ.എൻ.ടി ഡോക്ടറെ എത്തിക്കുന്നത് പരിഗണിക്കാമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.