മഞ്ചേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച പ്രവേശന കവാടം അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
മഞ്ചേരി: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച പ്രവേശന കവാടം അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ അഡ്വ. എം. ഉമ്മറിന്റെ 2020-21 വർഷത്തെ ആസ്തി വികസന ഫണ്ടിൽനിന്ന് 4.50 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവേശനകവാടം നിർമിച്ചത്. നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ അഡ്വ. പ്രേമ രാജീവ്, പി.ടി.എ പ്രസിഡന്റ് എൻ.ടി. ഫാറൂഖ്, പ്രിൻസിപ്പൽ എം. അലി, പ്രധാനാധ്യാപകൻ കെ. മധുസൂദനൻ എന്നിവർ സംസാരിച്ചു. കോഴിക്കോട് റോഡിൽ നഗരസഭ ഓഫിസിന് എതിർവശത്താണ് പുതിയ പ്രവേശന കവാടം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.