മഞ്ചേരിയിലേക്ക് ചോദിച്ചത് 320 കോടി; കിട്ടിയത് ഒരു കോടി

മഞ്ചേരി: ബജറ്റിൽ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി യു.എ. ലത്തീഫ് എം.എൽ.എ 320 കോടിയുടെ പദ്ധതികൾ സമർപ്പിച്ചെങ്കിലും കിട്ടിയത് ഒരുകോടി രൂപ മാത്രം.

കെ.എസ്.ആർ.ടി.സി ഡിപ്പോ സ്ഥാപിക്കാനാണ് തുക അനുവദിച്ചത്. ഗവ. മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കും ജനറൽ ആശുപത്രിയും ടോക്കണിലൊതുങ്ങി. 93 കോടി രൂപ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിനായി ആവശ്യപ്പെട്ടിരുന്നെങ്കിലും 100 രൂപ ടോക്കൺ തുക മാത്രമാണ് ലഭിച്ചത്. മെഡിക്കൽ കോളജ് വികസനത്തിന് മറ്റു പദ്ധതികളൊന്നും ലഭിച്ചില്ല. പ്രധാനപ്പെട്ട 30 പദ്ധതികളാണ് സർക്കാറിന് സമർപ്പിച്ചിരുന്നത്. വിദ്യാഭ്യാസ, കായിക മേഖലയെയും പരിഗണിച്ചില്ല.

ജില്ലയുടെ കായിക മേഖലയെ അടയാളപ്പെടുത്തുന്ന പയ്യനാട് സ്പോർട്സ് കോംപ്ലക്സ് രണ്ടാം ഘട്ട വികസനത്തിന് ഒന്നും ലഭിച്ചില്ല. ക്രിക്കറ്റ് മൈതാനം, ഹോക്കി സ്റ്റേഡിയം എന്നിവ നിർമിക്കാനും തുകയില്ല. പാണ്ടിക്കാട് പൊതുമരാമത്ത് റെസ്റ്റ് ഹൗസ്, എക്സൈസ് റേഞ്ച് ഓഫിസിന് സ്വന്തം കെട്ടിടം, ഒറവമ്പുറം തടയണ നിർമാണം, സെൻട്രൽ ജങ്ഷൻ വീതികൂട്ടൽ, നെല്ലിക്കുത്ത് പാലം പുനർനിർമാണം, വിവിധ റോഡുകളുടെ നവീകരണം എന്നിവയെല്ലാം പദ്ധതി മാത്രമായി.

ടോക്കൺകൊണ്ട് ആറാട്ട്

മഞ്ചേരി: മണ്ഡലത്തിലേക്ക് വൻകിട പദ്ധതികളൊന്നും ലഭിച്ചില്ലെങ്കിലും ടോക്കൺകൊണ്ട് ആറാട്ട്. കെ.എസ്.ആർ.ടി.സി ഡിപ്പോ സ്ഥാപിക്കാൻ ഒരു കോടി അനുവദിച്ചതൊഴിച്ചാൽ നിരാശ മാത്രമാണ് ബജറ്റ് സമ്മാനിച്ചത്. പദ്ധതികൾക്ക് തുക നീക്കിവെക്കുന്നതിന് പകരം ടോക്കൺ തുക മാത്രമാണ് ലഭിച്ചത്. ഇങ്ങനെ 13 പദ്ധതികൾക്ക് 100 രൂപ വീതമാണ് ലഭിച്ചത്.

മഞ്ചേരി ജനറൽ ആശുപത്രി, കച്ചേരിപ്പടി -ജസീല ജങ്ഷൻ റോഡ് ബി.എം ആൻഡ് ബി.സി ചെയ്യൽ, മഞ്ചേരി സെൻട്രൽ ജങ്ഷൻ വീതി കൂട്ടൽ, മുള്ള്യാകുർശ്ശി -പാണ്ടിക്കാട് റോഡിൽ പട്ടിക്കാട് മുതൽ ആക്കപറമ്പ് വരെ ബി.എം ആൻഡ് ബി.സി റോഡ് വീതി കൂട്ടൽ, മലബാർ കൾച്ചർ അക്കാദമി കെട്ടിട നിർമാണം, വായ്പാറപ്പടി ജി.എൽ.പി സ്കൂളിന് കെട്ടിട നിർമാണം, നെല്ലിക്കുത്ത് പാലം പുനർനിർമാണം, മഞ്ചേരി റവന്യൂ കോംപ്ലക്സ്, മുള്ളമ്പാറ -കോണിക്കല്ല് -ഇരുമ്പുഴി റോഡ് നവീകരണം തുടങ്ങിയ പദ്ധതികൾക്കാണ് 100 രൂപ ടോക്കൺ ലഭിച്ചത്.

വാ​ലി​ല്ലാ​പു​ഴ-​എ​ള​മ​രം-​എ​ര​ട്ട​മു​ഴി റോ​ഡി​ന്​​ അ​ഞ്ച് കോ​ടി, ബ​ജ​റ്റ് നി​രാ​ശാ​ജ​ന​കം -ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ല്‍.​എ

കൊ​ണ്ടോ​ട്ടി: സം​സ്ഥാ​ന ബ​ജ​റ്റി​ൽ മ​ണ്ഡ​ല​ത്തെ തീ​ര്‍ത്തും അ​വ​ഗ​ണി​ച്ച​താ​യി ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ല്‍.​എ. അ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ള്‍ക്ക് യാ​തൊ​രു പ​രി​ഗ​ണ​ന​യും ന​ല്‍കാ​ത്ത നി​രാ​ശാ​ജ​ന​ക​മാ​യ ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. മ​ണ്ഡ​ല​ത്തി​ൽ നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ഒ​രു പ്ര​വൃ​ത്തി​ക്ക് മാ​ത്ര​മാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. വാ​ലി​ല്ലാ​പു​ഴ-​എ​ള​മ​രം-​എ​ര​ട്ട​മു​ഴി റോ​ഡി​നാ​ണ്​ അ​ഞ്ച് കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. എ​ള​മ​രം, കൂ​ളി​മാ​ട് പാ​ല​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തോ​ടെ ഈ ​റോ​ഡി​ലു​ണ്ടാ​കു​ന്ന തി​ര​ക്ക് പ​രി​ഗ​ണി​ച്ചാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.

ബ​ജ​റ്റി​ല്‍ ടോ​ക്ക​ണ്‍ പ്രൊ​വി​ഷ​നി​ല്‍ ചി​ല പ​ദ്ധ​തി​ക​ള്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ണ്ട്. മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍, പൈ​തൃ​ക ന​ഗ​ര പ​ദ്ധ​തി, കൊ​ണ്ടോ​ട്ടി ന​ഗ​ര വി​ക​സ​ന പ​ദ്ധ​തി, സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ള്‍ക്കും വി​വി​ധ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ക്കും കെ​ട്ടി​ട​ങ്ങ​ള്‍, രാ​മാ​നാ​ട്ടു​ക​ര-​എ​യ​ര്‍പോ​ര്‍ട്ട് റോ​ഡ് വി​ക​സ​നം, പ്ര​ധാ​ന പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളു​ടെ വി​ക​സ​നം, കൊ​ണ്ടോ​ട്ടി ഗ​വ. കോ​ള​ജ് സ്ഥ​ല​മെ​ടു​പ്പ്, ഹോ​സ്റ്റ​ല്‍ നി​ർ​മാ​ണം എ​ന്നി​വ​യെ​ല്ലാം ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ളി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളം, ഹ​ജ്ജ് ഹൗ​സ്, മോ​യി​ന്‍കു​ട്ടി വൈ​ദ്യ​ര്‍ അ​ക്കാ​ദ​മി എ​ന്നി​വ​യെ​ല്ലാം അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു. എ​ന്നാ​ൽ, ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍കാ​നും ശ്ര​മി​ച്ചി​ട്ടു​ണ്ട്.

വാ​ഴ​യൂ​ര്‍, വാ​ഴ​ക്കാ​ട്, ചീ​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ചാ​ലി​യാ​റി​ന്റെ തീ​രം ഇ​ടി​ഞ്ഞു​വീ​ഴു​ന്ന​ത് ത​ട​യാ​ന്‍ പാ​ര്‍ശ്വ​ഭി​ത്തി കെ​ട്ടു​ന്ന​തി​നും ചാ​ലി​യാ​ര്‍ തീ​ര​ത്ത് പ്ര​ത്യേ​ക ടൂ​റി​സം പ​ദ്ധ​തി​ക​ള്‍ക്കും സ്ഥി​ര​മാ​യി ന​ല്‍കു​ന്ന പ്ര​പ്പോ​സ​ലു​ക​ള്‍ ഇ​ത്ത​വ​ണ​യും നി​ര​സി​ക്ക​പ്പെ​ട്ട​താ​യും എം.​എ​ൽ.​എ പ​റ​ഞ്ഞു.

Tags:    
News Summary - 320 crore requested for Manjeri; Got a crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.