ഭാഷ സമര സ്മാരകത്തില്‍ നടന്ന മലപ്പുറം പാര്‍ലമെന്റ് മണ്ഡലം യു.ഡി.വൈ.എഫ് നേതൃസംഗമത്തിൽ ഇ.ടി. മുഹമ്മദ് ബഷീർ സംസാരിക്കുന്നു
മലപ്പുറം: തെരഞ്ഞെടുപ്പ് വിജ്ഞാപനമായതോടെ ഫീൽഡിൽ പിടിമുറുക്കി മുന്നണികൾ. സി.എ.എ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കിയാണ് ഇരുപക്ഷവും ഗോദയിൽ മുന്നേറുന്നത്. റമദാൻ വ്രതത്തിന്റേതായ പരിമിതികൾ മറികടക്കാൻ കുടുംബ യോഗങ്ങൾക്കാണ് മുൻഗണന. നിയോജക മണ്ഡലം, പഞ്ചായത്ത് കൺവെൻഷനുകൾക്കുശേഷം ഇടതുമുന്നണി, ബൂത്ത് കൺവെൻഷനുകളിലേക്ക് കടന്നു.
24നകം ജില്ലയിലെ മുഴുവൻ ബൂത്തുകളിലും കൺവെൻഷനുകൾ പൂർത്തിയാക്കുമെന്ന് എൽ.ഡി.എഫ് അറിയിച്ചു. വിവിധ ദിവസങ്ങളിൽ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള സ്ഥാനാർഥികളുടെ സന്ദർശനം തുടരും. പരമാവധി കുടുംബയോഗങ്ങളിൽ സ്ഥാനാർഥി പങ്കെടുക്കും. ഒരു ബൂത്തിൽ പത്ത് കുടുംബയോഗങ്ങൾ സംഘടിപ്പിക്കാനാണ് എൽ.ഡി.എഫ് തീരുമാനം.
31നകം കുടുംബയോഗങ്ങൾ പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്. 20ന് എൽ.ഡി.എഫ് നേതൃയോഗം ചേർന്ന് പ്രചാരണ പരിപാടികൾ അവലോകനം ചെയ്യും. യു.ഡി.എഫ് നേതൃത്വത്തിലുള്ള കുടുംബസദസ്സുകൾക്ക് തുടക്കംകുറിച്ചു. ഓരോ വാർഡിലും അഞ്ച് വീതം കുടുംബസദസ്സുകൾ സംഘടിപ്പിക്കും. പരമാവധി കുടുംബയോഗങ്ങളിൽ സ്ഥാനാർഥി പങ്കെടുക്കും. രണ്ടു പഞ്ചായത്തുകളിലെ വനിത പ്രവർത്തകരുടെ സംഗമവും യു.ഡി.എഫ് ആസൂത്രണം ചെയ്തിട്ടുണ്ട്.
പുറമേ, ന്യൂജെൻ വോട്ടോഴ്സ് ഗാതറിങ് എന്ന പേരിൽ പുതിയ വോട്ടർമാരുടെ കൂട്ടായ്മയും സംഘടിപ്പിക്കും. ഈ പരിപാടികളിലെല്ലാം സ്ഥാനാർഥികളെത്തും. പൊന്നാനിയിൽ പഞ്ചായത്ത് തോറും യു.ഡി.എഫ് മാനവസൗഹൃദ സംഗമങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. യു.ഡി.എഫ് സ്ഥാനാർഥികൾ ശനിയാഴ്ച മുതൽ ഓരോ നിയോജക മണ്ഡലങ്ങളിൽ ക്യാമ്പ് ചെയ്തുള്ള പ്രചാരണമാണ് നടത്തുന്നത്. ഫോൺ വഴിയും മറ്റും വോട്ടർമാരുമായി ആശയവിനിമയം നടത്തുന്ന രീതിയാണ് തുടരുന്നത്.
മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പില്‍ യുവജനങ്ങളെ സജ്ജമാക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ച് യു.ഡി.വൈ.എഫ് മേഖല നേതൃസംഗമങ്ങള്‍. മുസ്ലിം യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ്, മറ്റ് ഘടക കക്ഷികളുടെ യുവജന വിഭാഗം ജില്ല ഭാരവാഹികള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, നിയോജക മണ്ഡലം ഭാരവാഹികള്‍, പഞ്ചായത്ത് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരാണ് നേതൃസംഗമത്തില്‍ പങ്കെടുത്തത്.
ലോക്സഭ മണ്ഡലംതല നേതൃയോഗങ്ങളുടെ തുടര്‍ച്ചയായി നിയോജക മണ്ഡലം, പഞ്ചായത്ത് തലങ്ങളില്‍ യു.ഡി.വൈ.എഫ് നേതൃയോഗങ്ങള്‍ നടക്കും. 22നകം നിയോജക മണ്ഡലം നേതൃയോഗങ്ങളും 27നകം പഞ്ചായത്ത്, മുന്‍സിപ്പല്‍ തല നേതൃയോഗങ്ങളും സംഘടിപ്പിക്കും. ‘ഇന്ത്യക്കായി ഒന്നിക്കാം’ എന്ന പ്രമേയത്തില്‍ യൂത്ത് ഇന്ത്യ എന്ന പേരില്‍ മുഴുവന്‍ നിയമസഭ മണ്ഡലങ്ങളിലും യുവജന സംഗമങ്ങളൊരുക്കും. 31നകം യുവജന സംഗമങ്ങള്‍ പൂര്‍ത്തീകരിക്കും.
പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യു.ഡി.വൈ.എഫ് നേതൃ സംഗമം പി. അബ്ദുല്‍ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ഹാരിസ് മുതൂര്‍ അധ്യക്ഷത വഹിച്ചു. ഭാഷാ സമര സ്മാരകത്തില്‍ നടന്ന മലപ്പുറം പാര്‍ലമെന്റ് മണ്ഡലം യു.ഡി.വൈ.എഫ് നേതൃസംഗമം ഡി.സി.സി സെക്രട്ടറി കെ.പി. അബ്ദുല്‍മജീദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ഹാരിസ് മുതൂര്‍ അധ്യക്ഷത വഹിച്ചു.
പൊന്നാനി: പാണക്കാട് ഹൈദരലി തങ്ങളെ ഇ.ഡിക്ക് മുന്നിൽ വേട്ടയാടാൻ വിട്ടുനൽകിയവരാണ് ലീഗിലെ ഉന്നത നേതാക്കളെന്നും സംഘ്പരിവാറിനെ വിമർശിക്കാൻ മുസ്ലിം ലീഗ് നേതാക്കൾക്ക് ഭയമാണെന്നും എൽ.ഡി.എഫ് സ്ഥാനാർഥി കെ.എസ്. ഹംസ പറഞ്ഞു.പൊന്നാനി ലോക്കൽതല എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.വി ഹാളിൽ നടന്ന പരിപാടി സി.പി.എം ജില്ല കമ്മിറ്റി അംഗം പ്രഫ. എം.എം. നാരായണൻ ഉദ്ഘാടനം ചെയ്തു.
അഡ്വ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. എ.കെ. ജബ്ബാർ, സുരേഷ് കാക്കനാത്ത്, ഫാറൂഖ്, പി.വി. അയ്യൂബ്, പി. ഇന്ദിര, എവറസ്റ്റ് ലത്തീഫ്, വി.പി. ഗംഗാധരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.