കാണാതായ യുവാവിനുവേണ്ടി തിരച്ചിൽ നടത്തുന്നു, ഇൻസെറ്റിൽ കാണാതായ ബാദീർ
Posted On
date_range Updated On
date_range സുഹൃത്തുക്കൾക്കൊപ്പം ക്വാറിയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
കുറ്റിപ്പുറം: മൂന്നാം വാർഡ് പകരനെല്ലുർ-ഊരോത്ത് പള്ളിയാൽ റോഡിൽ ചിങ്കിളി മടക്ക് സമീപമുള്ള കരിങ്കൽ ക്വാറിയിൽ കുളിക്കുന്നതിനിടെ യുവാവിനെ കാണാതായി.
ആലത്തിയൂർ സ്വദേശി അണശ്ശേരി മുഹമ്മദ് ബഷീറിെൻറ മകൻ ബാദീറിനെയാണ് (24) കാണാതായത്. ഞായറാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവം. 10 അംഗ സുഹൃദ്സംഘത്തോടൊപ്പമാണ് യുവാവ് കുളിക്കാൻ ഇറങ്ങിയത്. ഇതിനിടെ ബാദീർ മുങ്ങിത്താഴുകയായിരുന്നു.
തിരൂർ ഫയർഫോഴ്സ് സംഘവും കുറ്റിപ്പുറം പൊലീസും തിരച്ചിൽ തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.