Posted On
date_range Updated On
date_range പൊലീസ് കസ്റ്റഡിയിലുള്ള തൊണ്ടി വാഹനങ്ങൾ കത്തിനശിച്ചു
കുറ്റിപ്പുറം: പൊലീസ് കസ്റ്റഡിയിലുള്ള തൊണ്ടി വാഹനങ്ങൾ കത്തി നശിച്ചു. കനത്ത ചൂടിനെ തുടർന്നാണ് അഗ്നിബാധയെന്നാണ് വിവരം. വെള്ളിയാഴ്ച രാവിലെ 10ഓടെയാണ് സ്റ്റേഷൻ പരിസരത്തെ വാഹനങ്ങൾക്ക് തീപിടിച്ചത്.
വിവിധ ഘട്ടങ്ങളിലായി കുറ്റിപ്പുറം പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളാണ് ഇവ. തിരൂർ, പൊന്നാനി, എന്നിവിടങ്ങളിൽനിന്ന് അഗ്നിശമന സേനയെത്തി തീയണച്ചു. കത്തി നശിച്ചവയിൽ ഏറെയും മണൽക്കടത്ത് വാഹനങ്ങളാണ്. മിനി ലോറി, ഓട്ടോറിക്ഷ, ഓംമ്നി വാൻ, മിനി പിക്കപ്പ്, ജീപ്പ് എന്നിവയാണ് കത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.