കു​റ്റി​പ്പു​റം പാ​ല​ത്തി​ലെ ഗ​താ​ഗ​ത കു​രു​ക്ക് 

കു​റ്റി​പ്പു​റം പാ​ല​ത്തി​ൽ നാ​ല്​ മ​ണി​ക്കൂ​ർ ഗ​താ​ഗ​തക്കുരു​ക്ക്

കു​റ്റി​പ്പു​റം: കു​റ്റി​പ്പു​റം പാ​ല​ത്തി​ൽ നാ​ല് മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത കു​രു​ക്ക്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ആ​റ് മ​ണി​ക്ക് ആ​രം​ഭി​ച്ച ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​ത്ത് മ​ണി വ​രെ നീ​ണ്ടു നി​ന്നു. ആം​ബു​ല​ൻ​സ് അ​ട​ക്കം കു​രു​ക്കി​ൽ​പ്പെ​ട്ട് വ​ല​ഞ്ഞു.

കോ​ഴി​ക്കോ​ട് - തൃ​ശൂ​ർ റോ​ഡി​ൽ വ​ളാ​ഞ്ചേ​രി പാ​ണ്ടി​ക​ശാ​ല വ​രെ​യും, എ​ട​പ്പാ​ൾ റോ​ഡി​ൽ ത​ങ്ങ​ൾ​പ​ടി എം.​ഇ.​എ​സ് എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ് വ​രെ​യും കു​റ്റി​പ്പു​റം - പൊ​ന്നാ​നി പാ​ത​യി​ൽ അ​യ​ങ്ക​ലം വ​രെ​യും വാ​ഹ​ന നി​ര നീ​ണ്ടു. ഓ​ണം ക​ഴി​ഞ്ഞ​തി​നു ശേ​ഷ​മു​ള്ള ഞാ​യ​റാ​ഴ്ച​യി​ലെ വാ​ഹ​ന പെ​രു​ക്ക​വും തൃ​ശൂ​രി​ൽ പു​ലി ക​ളി കാ​ണാ​ൻ പോ​യ​വ​രു​ടെ തി​ര​ക്കു​മാ​ണു​ണ്ടാ​യ​തെ​ന്നാ​ണ്​ പൊ​ലീ​സ്​ നി​ഗ​മ​നം. കൂ​ടു​ത​ൽ പൊ​ലീ​സ് എ​ത്തി​യാ​ണ്​ ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​ത്.

Tags:    
News Summary - traffic jam at Kuttipuram bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.