ല​ത്തീ​ഫ്

ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ

കു​റ്റി​പ്പു​റം: പ​ല​രി​ൽ നി​ന്നും ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ കു​റ്റി​പ്പു​റം പൊ​ലീ​സി‍െൻറ പി​ടി​യി​ൽ. കു​റ്റി​പ്പു​റം ചെ​ല്ലൂ​ർ സ്വ​ദേ​ശി കാ​ളി​യാ​ട​ൻ ല​ത്തീ​ഫ് (47) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

നി​ര​വ​ധി സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ളെ ബു​ധ​നാ​ഴ്ച തൃ​ശൂ​രി​ൽ​നി​ന്നാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ബി​സി​ന​സി​ൽ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ല​ക്ഷ​ങ്ങ​ളാ​ണ് ഇ​യാ​ൾ കു​റ്റി​പ്പു​റം, മ​ല​പ്പു​റം, പെ​രി​ന്ത​ൽ​മ​ണ്ണ, തൃ​ശൂ​ർ, സ്വ​ദേ​ശി​ക​ളി​ൽ നി​ന്ന് കൈ​ക്ക​ലാ​ക്കി​യ​ത്. ഇ​തു​കൂ​ടാ​തെ, 30ല​ധി​കം കാ​റു​ക​ൾ പ​ല​രി​ൽ നി​ന്നും വാ​ങ്ങി​യ ശേ​ഷം എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പൊ​ന്നാ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ണ​യം​വെ​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​താ​യും പ​രാ​തി​യു​ണ്ട്.

നി​ര​വ​ധി പേ​രാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

കു​റ്റി​പ്പു​റ​ത്ത് ബി​സി​ന​സ് ന​ട​ത്തു​ന്ന​യാ​ളി​ൽ നി​ന്ന് മ​ലേ​ഷ്യ​യി​ൽ ബി​സി​ന​സി​ൽ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് 15 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​തി​നാ​ണ് കു​റ്റി​പ്പു​റ​ത്ത് ആ​ദ്യ​ത്തെ കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത്.

Tags:    
News Summary - Lakhs embezzled: One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.