Posted On
date_range Updated On
date_range ഹോട്ടൽ കേന്ദ്രീകരിച്ച് അനധികൃത മദ്യവിൽപന: ഒരാൾ അറസ്റ്റിൽ
കുറ്റിപ്പുറം: ഹോട്ടൽ കേന്ദ്രീകരിച്ച് അനധികൃത മദ്യവിൽപന നടത്തിയയാളെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു.തവനൂർ കായൽ വാക്കത്ത് ഹംസയെ (51) ആണ് കുറ്റിപ്പുറം എസ്.എച്ച്.ഒ ശശീന്ദ്രൻ മേലേതിലിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
തവനൂരിലെ ഇയാളുടെ ഹോട്ടലിൽനിന്ന് 10 ലിറ്ററോളം വിദേശമദ്യം പിടിച്ചെടുത്തു. കണ്ടനകം, പൊന്നാനി, തിരൂർ ബിവറേജ് ഷോപ്പുകളിൽനിന്ന് കൊണ്ടുവരുന്ന മദ്യം വീട്ടിലും ഹോട്ടലിലും സൂക്ഷിച്ച് വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.