സന്ദീപ് കുമാർ
Posted On
date_range Updated On
date_range ലോറി ജീവനക്കാരനിൽനിന്ന് കഞ്ചാവ് പിടികൂടി
കുറ്റിപ്പുറം: ആന്ധ്രയിൽനിന്ന് കോട്ടക്കലിലേക്ക് പൂച്ചെടികൾ കയറ്റിവന്ന ലോറിയിലെ ജീവനക്കാരനിൽനിന്ന് കഞ്ചാവ് പിടികൂടി.
കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ സജീവ് കുമാറും സംഘവും രണ്ടത്താണിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇടുക്കി ബാലഗ്രാം സ്വദേശി പുത്തൻ വീട്ടിൽ സന്ദീപ് കുമാറിനെ (28) അറസ്റ്റ് ചെയ്തു.
പ്രിവൻറിവ് ഓഫിസർ മിനുരാജ്, ശിബുശങ്കർ, സിവിൽ എക്സൈസ് ഓഫിസർമാരായ ഹംസ, സജിത്ത് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.