കു​റ്റി​പ്പു​റം ചെ​മ്പി​ക്ക​ലി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​ർ

ചെമ്പിക്കലിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

കു​റ്റി​പ്പു​റം: ചെ​മ്പി​ക്ക​ലി​ൽ നാ​ല് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​രൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ടി​പ്പ​ർ ലോ​റി​യി​ൽ കു​റ്റി​പ്പു​റം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഈ ​കാ​ർ പൊ​ടു​ന്ന​നെ ഇ​ടി​ച്ചു​നി​ന്ന​തോ​ടെ പി​റ​കി​ൽ വ​ന്ന മ​റ്റൊ​രു കാ​റും ഇ​ടി​ച്ചു.

ഇ​ടി ക​ണ്ട ഉ​ട​ൻ റോ​ഡ​രി​കി​ൽ ഒ​തു​ക്കാ​ൻ ശ്ര​മി​ച്ച വാ​നി​ന് നേ​രെ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി ഇ​ടി​ച്ചു നി​ന്നു. പ​രി​ക്കേ​റ്റ ഒ​രാ​ളെ പ്രാ​ഥ​മി​ക​ചി​കി​ത്സ ന​ൽ​കി വി​ട്ട​യ​ച്ചു. സാ​ര​മാ​യി പ​രി​ക്കേ​റ്റ കു​റ്റി​പ്പു​റ​ത്ത് താ​മ​സ​ക്കാ​ര​നും എ​ട​ക്കു​ളം സ്വ​ദേ​ശി​യു​മാ​യ വെ​ള്ളാ​ട​ത്ത് പ​ടി​ഞ്ഞാ​റേ​തി​ൽ അ​ബ്ദു​ൽ​റ​സാ​ഖി​നെ (65) ആ​ല​ത്തി​യൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഏ​റെ​നേ​രം ഗ​താ​ഗ​ത സ്തം​ഭ​ന​മു​ണ്ടാ​യി. കു​റ്റി​പ്പു​റം പൊ​ലീ​സ് എ​ത്തി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Tags:    
News Summary - Four vehicles collided in Chempikal, two injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.