ചങ്ങരംകുളം പന്താവൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
ചങ്ങരംകുളം: കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ പന്താവൂർ പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കക്കിടിപ്പുറം കുന്നത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പുത്തൻവീട്ടിൽ അബ്ദുൽ റസാക്ക് (62)ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത അബ്ദുൽ റസാക്കിന്‍റെ ഭാര്യ സുബൈദ (52)ന് പരിക്കേറ്റു. ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിയിട്ട് മൂന്നര മണിയോടെയാണ് അപകടം.
പരിക്കേറ്റ അബ്ദുറസാക്കിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.എടപ്പാൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ബുധനാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.
ആലംകോട് മഹല്ല് ജുമാമസ്ജിദിൽ ജോലി ചെയ്യുകയായിരുന്നു മരിച്ച അബ്ദുൽ റസാക്ക്. മക്കൾ: ജൗഹറ, ജാഫർ, ജുവൈരിയ, ജുമൈല, ജാരിയ, മരുമക്കൾ: അബ്ദുള്ള അസ്ഹനി, റഫീക്ക് അൻവരി, ഷെഫീക്ക് അൻവരി, ഷെമീറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.