നുവൈസൽ
Posted On
date_range Updated On
date_range കാറും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ ബാലൻ മരിച്ചു
കുറ്റിപ്പുറം: കാറും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ ആറര വയസ്സുകാരൻ മരിച്ചു. തിരൂർ മംഗലം പുല്ലൂണി സ്വദേശികളായ കാരത്ത്കടവത്ത് തൊട്ടിയിൽ നസീബ് -നാസിഫ ദമ്പതികളുടെ മകൻ നുവൈസലാണ് മരിച്ചത്. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തുനിന്ന് ആലത്തിയൂരിലേക്ക് പോകുന്നതിനിടെ രാങ്ങാട്ടൂരിലായിരുന്നു അപകടം.
കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയായിരുന്നു മരണം. അപകടത്തിൽ അബ്ദുൽ നാസർ (56), മാതാവ് നാസിഫ (26) എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇവർ കോട്ടക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്. നുവൈസലിെൻറ മൃതദേഹം മംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.