കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോ യാർഡ്. ഇവിടെയുള്ള മണ്ണ് നീക്കി നിരപ്പാക്കിയാണ് ഇന്റർലോക്ക് കട്ട വിരിക്കുക
മലപ്പുറം: കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് നിർമാണ പ്രവൃത്തി അവസാനഘട്ടത്തിലേക്ക്. കട്ട പതിക്കലിന് മുന്നോടിയായി യാർഡിലെ മണ്ണ് നീക്കുന്ന പ്രവൃത്തി ഉടൻ ആരംഭിക്കും.
ഇതിനായി ബസ് സ്റ്റാൻഡും സ്റ്റേഷൻ മാസ്റ്റർ ഓഫിസും കോഴിക്കോട് റോഡിന് അഭിമുഖമായുള്ള ടെർമിനൽ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലേക്ക് മാറ്റും. ഒന്നര അടിയോളം ഉയരത്തിലുള്ള മണ്ണ് നീക്കിയാണ് പ്രതലം നിരപ്പാക്കുന്നത്. ഇതിന് മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതി ലഭിച്ചു. മണ്ണ് കൊണ്ടുപോകാനുള്ള ലോറികൾക്ക് പാസ് ലഭിക്കാനുണ്ട്. പ്രധാന കെട്ടിടത്തിനോട് ചേർന്നുള്ള സംരക്ഷിത ഭിത്തിയുടെ പ്രവൃത്തി വ്യാഴാഴ്ച ആരംഭിക്കും.
സ്ട്രക്ച്ചറിന്റെ സ്റ്റെബിലിറ്റി റിപ്പോർട്ട് ലഭിച്ചു. വർക്ക്ഷോപ്പിലേക്ക് ബസുകൾ പ്രവേശിപ്പിക്കാൻ കോട്ടക്കുന്ന് റോഡിൽനിന്ന് വഴിയിടും. ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്.
വൈറ്റ് വാഷിങ് ജോലികൾ പൂർത്തിയായി. കെട്ടിടത്തിലെ തറയിൽ ഗ്രാനൈറ്റ് വിരിച്ചു. ശുചിമുറിയുടെ പ്രവൃത്തിയും പ്ലംബിങ്, ഇലക്ട്രിക്കൽ ജോലികളും ഒന്നാംനിലയിലെ വിൻഡോ ഗ്ലാസ് ഫിറ്റിങും പൂർത്തിയായി. ഹാൻഡ് റെയിൽ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച രണ്ടുകോടി രൂപയുടെ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.