മലപ്പുറം: മാർച്ച് എട്ടിന് വനിത ദിനത്തിൽ വനിതകൾക്ക് മാത്രമായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ വിനോദ യാത്രകൾ ഒരുക്കുന്നു. ജില്ലയിലെ വിവിധ ഡിപ്പോകളിൽനിന്ന് അതിരപ്പിള്ളി, നെല്ലിയാമ്പതി, വയനാട് എന്നിവിടങ്ങളിലേക്കാണ് ഒരു ദിവസത്തെ യാത്ര പ്രഖ്യാപിച്ചത്.
മലപ്പുറം ഡിപ്പോയിൽനിന്ന് ആതിരപ്പള്ളി-വാഴച്ചാൽ-സിൽവർ സ്റ്റോം-സ്നോ സ്റ്റോം എന്നിവിടങ്ങളിലേക്ക് ഒരാൾക്ക് 1670 രൂപയാണ് നിരക്ക്. നിലമ്പൂർ ഡിപ്പോയിൽനിന്നും നെല്ലിയാമ്പതി-പോത്തുണ്ടി ഡാം എന്നിവിടങ്ങളിലേക്കുള്ള ടൂർ പാക്കേജിന് 840 രൂപയാണ് നിരക്ക്.
പൊന്നാനിയിൽനിന്നും വയനാട്-കാരാപ്പുഴ ഡാം-പൂക്കോട് തടാകം-ജംഗിൾ സഫാരി എന്നിവിടങ്ങളിലേക്കുള്ള ടൂറിന് 950 രൂപയാണ് നിരക്ക്. ജംഗിൾ സഫാരിക്കുള്ള 300 രൂപ ഫീസ് ഉൾപ്പെടെയാണിത്. പെരിന്തൽമണ്ണയിൽനിന്നും അതിരപ്പള്ളി-വാഴച്ചാൽ-മലക്കപ്പാറ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രക്ക് 860 രൂപയാണ് നിരക്ക്.
മലപ്പുറം, പെരിന്തൽമണ്ണ ഡിപ്പോകളിൽനിന്നും പുലർച്ചെ നാലിനും നിലമ്പൂരിൽനിന്നും അഞ്ചിനും പൊന്നാനിയിൽനിന്നും രാവിലെ ഏഴിനും ബസുകൾ പുറപ്പെടും. വനിതകൾക്ക് ഒപ്പം യാത്രയിൽ കുട്ടികളെയും പങ്കെടുപ്പിക്കാം. കണ്ടക്ടർ വനിതയായിരിക്കും. ബുക്കിങ്ങിന്: മലപ്പുറം-9400128856, നിലമ്പൂർ-9447436967, പൊന്നാനി-8075684959, പെരിന്തൽമണ്ണ-7560858046.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.