ഡി.വൈ.എഫ്.ഐ കോട്ടക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനം ജോ. സെക്രട്ടറി നിസാർ ഉദ്ഘാടനം ചെയ്യുന്നു
കോട്ടക്കൽ/വേങ്ങര: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധവുമായി യുവജന സംഘടനകൾ. ഡി.വൈ.എഫ്.ഐ കോട്ടക്കൽ കമ്മറ്റി ചങ്കുവെട്ടിയിൽ പ്രകടനം സംഘടിപ്പിച്ചു. ബ്ലോക്ക് ജോ. സെക്രട്ടറി നിസാർ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി എം.പി വൈശാഖ്, നൗഫൽ ചങ്കുവെട്ടി, നവാബ് തുടങ്ങിയവർ സംസാരിച്ചു.
സി.എ.എ നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം കമ്മിറ്റി രാത്രി ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനം
മുസ് ലിം യൂത്ത് ലീഗ് കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി ചങ്കുവെട്ടി ജങ്ഷനിൽ സി.എ.എ വിജ്ഞാപനം കത്തിച്ച് പ്രതിഷേധിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.എം ഖലീൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നാസർ തയ്യിൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സി.കെ റസാഖ്, സമീറുദ്ദീൻ എരണിയൻ, മബ്റൂഖ് കറുത്തേടത്ത്, അമീർ പരവക്കൽ, ശരീഫ് കെ വി, മുനവ്വർ, അജ്മൽ മേലേതിൽ തുടങ്ങിയവർ നേതൃത്വം നൽകി.
വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് കെ.എം.എ. ഹമീദ്, ജില്ല കമ്മിറ്റി അംഗങ്ങളായ പി.പി. കുഞ്ഞാലി, നാസർ വേങ്ങര, എം.കെ. അലവി, ബഷീർ പുല്ലമ്പലവൻ, സി. മുഹമ്മദലി, അലവി, പരീക്കുട്ടി, സുഹൈൽ കാപ്പൻ, പി.പി. അബ്ദുറഹ്മാൻ, ഡോ. കെ. മുഹമ്മദ് ഗദ്ദാഫി, എം.പി. ഹംസ, യൂസഫ് കുറ്റാളൂർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.