കൊണ്ടോട്ടി: മുഴുവന്‍ തൊഴിലാളികള്‍ക്കും ബോണസ് അനുവദിക്കുമെന്ന തീരുമാനം മാനേജ്മെന്റ് അട്ടിമറിച്ചെന്നാരോപിച്ച് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്‍ഡോ തായ് കമ്പനിക്ക് കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ പണിമുടക്കിലേക്ക്. വെള്ളിയാഴ്ച മുതല്‍ പണിമുടക്ക് ആരംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂനിയന്‍ ഭാരവാഹികള്‍ അറിയിച്ചു.
നേരത്തേ മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ ജോലിയില്‍ പ്രവേശിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ മുഴുവന്‍ തൊഴിലാളികള്‍ക്കും ജനുവരി 15നകം ബോണസ് അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം. തുടര്‍ന്നുള്ള എല്ലാ വര്‍ഷവും ഓണത്തിന് മുമ്പ് തൊഴിലാളികള്‍ക്ക് ബോണസ് അനുവദിക്കുമെന്നും മാനേജ്മെന്റ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ജനുവരി 16ന് ഏതാനും പേര്‍ക്ക് മാത്രം ബോണസ് അനുവദിച്ച് മറ്റ് തൊഴിലാളികളെ കമ്പനി അധികൃതര്‍ വഞ്ചിക്കുകയും തൊഴിലാളികള്‍ക്കിടയില്‍ വിഭാഗീയത വളര്‍ത്താന്‍ ശ്രമിക്കുകയുമാണെന്നാണ് തൊഴിലാളികളുടെ ആരോപണം.
നേരത്തേ തീരുമാനിച്ച ബോണസ് മുഴുവന്‍ തൊഴിലാളികള്‍ക്കും ലഭ്യമാകുന്നതുവരെ പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് സംയുക്ത ട്രേഡ് യൂനിയന്‍ നേതാക്കളായ വി.പി. മുഹമ്മദ് കുട്ടി, സി. മുഹമ്മദ് റാഫി, കെ.പി. ഷക്കീര്‍, ആലുങ്ങല്‍ ആസിഫ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.