കൊണ്ടോട്ടി മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷം

കൊണ്ടോട്ടി: മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷം. വിമാനത്താവള പരിസരത്തും കൊളത്തൂര്‍ ജങ്ഷനിലും സ്ത്രീയും കുട്ടികളുമടക്കം നാലുപേര്‍ക്ക് കടിയേറ്റു. നായെ ടി.ഡി.ആര്‍.എഫ് വളണ്ടിയര്‍മാര്‍ പിടികൂടി കൂട്ടിലടച്ചു.

വിമാനത്താവളത്തിന് സമീപത്തെ ക്വാർട്ടേഴ്‌സിന്റെ മുറ്റത്ത് ചെടി നനച്ച് കൊണ്ടിരുന്ന സ്ത്രീക്കും സ്‌കൂളിന് സമീപം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്കുമാണ് കടിയേറ്റത്. ഇതുവഴി വന്ന മറ്റ് രണ്ടുപേരും ആക്രമണത്തിനിരയായി. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊണ്ടോട്ടി നഗരസഭ വിവരമറിയിച്ച പ്രകാരമാണ് ടി.ഡി.ആര്‍.എഫ് വളണ്ടിയര്‍മാരും നഗരസഭ ജീവനക്കാരും മൃഗസംരക്ഷണ വകുപ്പ് ഉദ്യോസ്ഥരും എത്തി നായെ പിടികൂടിയത്.കൊണ്ടോട്ടി നഗരസഭയില്‍ മുന്‍ ദിവസങ്ങളിലായി 68 തെരുവ് നായ്ക്കളെ പിടികൂടി വാക്‌സിന്‍ ചെയ്തു.തിങ്കളാഴ്ച 24 നായ്ക്കൾക്കാണ് വാക്‌സിന്‍ നൽകിയത്. വരും ദിവസങ്ങളിലും വാക്‌സിനേഷന്‍ തുടരുമെന്ന് നഗരസഭ സെക്രട്ടറി സീന അറിയിച്ചു.

Tags:    
News Summary - Street dog attack in Kondotty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.