കരിപ്പൂരില്‍ ഓണ്‍ലൈന്‍-പ്രിപെയ്ഡ് ടാക്‌സിക്കാർ തമ്മില്‍ സംഘര്‍ഷം; പൊലിസ് കേസെടുത്തു

കൊണ്ടോട്ടി: യാത്രക്കാരെ കയറ്റുന്നതിനെ ചൊല്ലി കരിപ്പൂരില്‍ ഓണ്‍ലൈന്‍ ടാക്‌സിക്കാരും പ്രീപെയ്ഡ് ടാക്‌സിക്കാരും തമ്മില്‍ സംഘര്‍ഷം. സംഭവവുമായി ബന്ധപ്പെട്ട് കരിപ്പൂർ പോലിസ് കേസെടുത്തു. തിങ്കളാഴ്ചയാണ് സംഘര്‍ഷമുണ്ടായത്. യാത്രക്കാരെ കയറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കയ്യാങ്കളയില്‍ കലാശിക്കുകയായിരുന്നു.

ഓണ്‍ലൈന്‍ ടാക്‌സിക്കാര്‍ വിമാനത്താവളത്തിനകത്ത് കയറി യാത്രക്കാരെ കൊണ്ടുപോകുന്നതാണ്​ പ്രീപെയ്ഡ് ടാക്‌സിക്കാരെ പ്രകോപിപ്പിച്ചത്. 220 പ്രിപെയ്ഡ് ടാക്‌സിക്കാരാണ് എയർപോർട്ടിൽ സർവീസ് നടത്തുന്നത്. ഭീമമായ തുക എയർപോർട്ട് അതോറിറ്റിക്ക് നൽകിയാണ് സർവീസ് നടത്തുന്നതും. കോവിഡ് സാഹചര്യത്തിൽ ട്രിപ്പ്‌ കുറവായ സമയത്താണ് നിയമങ്ങൾ മറികടന്ന് ഓൺലൈൻ ടാക്സിക്കാർ സർവീസ് നടത്തുന്നതെന്നും പ്രിപെയ്ഡ് ടാക്‌സി ജീവനക്കാർ ആരോപിച്ചു.

Tags:    
News Summary - Online-prepaid taxi drivers clash in Karipur case registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.