ലൈറ്റുകൾ കണ്ണടഞ്ഞു; കൊണ്ടോട്ടി നഗരം ഇരുട്ടിൽ

കൊണ്ടോട്ടി: ബൈപാസിലെ ലൈറ്റുകൾ മിക്കതും കണ്ണടഞ്ഞതിനാൽ നഗരം ഇരുട്ടിൽ. ബൈപാസ് റോഡിലെ മിക്ക ലൈറ്റുകളും പ്രവർത്തിക്കുന്നില്ല.

കുറുപ്പത്ത് മുതൽ 17വരെ പലയിടങ്ങളും കൂരിരുട്ടാണ്. ബസ്​സ്​റ്റാൻഡ്​ പരിസരത്തെ ലൈറ്റ് പോലും പ്രവർത്തിക്കുന്നില്ല. കണ്ടെയിൻമെൻറ്​ സോണിലായതിനാൽ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുന്നതിനാൽ അവരുടെ ലൈറ്റുകളെല്ലാം ഓഫ് ചെയ്തതും നഗരത്തെ ഇരുട്ടിലാക്കി. അതേസമയം, തകരാറിലായിട്ടാണ് ബൈപാസിലെ ലൈറ്റുകൾ കത്താത്തതെങ്കിൽ കണ്ടെയിൻമെൻറ്​ സോൺ നിയന്ത്രണങ്ങളിൽ ഇളവുവന്നാൽ പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചു.

കുറുപ്പത്ത് ജങ്​ഷൻ മുതൽ 17വരെ ബൈപാസിലെ മുഴുവൻ പോസ്​റ്റുകളിലും ഉയർന്ന വാട്സുള്ള എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കണമെന്നാണ്​ നാട്ടുകാരുടെ ആവശ്യം. ബൈപാസിൽ ഉടനീളം മീഡിയനിൽ എം.എൽ.എ ഫണ്ട്‌ ഉപയോഗിച്ച് ലൈറ്റ് വെക്കുന്നുണ്ടെന്നും കൊണ്ടോട്ടിയിലെ നിയന്ത്രണങ്ങളിൽ ഇളവുവന്നാൽ ഒരാഴ്ചക്കകം പണിതുടങ്ങുമെന്ന് എം.എൽ.എ ഓഫിസിൽനിന്ന്​ അറിയിച്ചു.

Tags:    
News Summary - No lights in kondotty town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.