കൂ​ടു​ത​ൽ കു​ട്ടി​ക​ളെ പ​രീ​ക്ഷ​ക്കി​രു​ത്തി നൂ​റു മേ​നി​യും കൂ​ടു​ത​ൽ എ ​പ്ല​സ് നേ​ട്ട​വും നേ​ടി​യ കൊ​ണ്ടോ​ട്ടി കൊ​ട്ടു​ക്ക​ര പി.​പി.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ

കൊട്ടുക്കര സ്കൂളിന്‍റെ നൂറ് മേനിക്ക് തിളക്കമേറെ

കൊണ്ടോട്ടി: എസ്.എസ്.എൽ.സി ഫലം പുറത്തുവന്നപ്പോൾ അഭിമാന നേട്ടവുമായി കൊണ്ടോട്ടി കൊട്ടുക്കര പി.പി.എം ഹയർ സെക്കൻഡറി സ്കൂൾ. കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി മുഴുവൻ പേരെയും വിജയിപ്പിച്ച നേട്ടമാണ് സ്വന്തമായത്. 1,255 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇവരെല്ലാം ഉപരിപഠന യോഗ്യത നേടി. കൂടുതൽ വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയെന്ന എന്ന ചരിത്ര നേട്ടവും വിദ്യാലയം നേടി. 272 ഫുൾ എ പ്ലസ് ആണ് ലഭിച്ചത്.

വിജയികളെ വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ ടി.വി. ഇബ്രാഹിം എം.എൽ.എയുടെ നേതൃത്വത്തിൽ അനുമോദിച്ചു. നഗരസഭ അധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹറാബി, മാനേജർ എം. അബൂബക്കർ ഹാജി, പി.ടി.എ പ്രസിഡന്റ്‌ അഡ്വ. കെ.കെ. ഷാഹുൽ ഹമീദ്, പ്രിൻസിപ്പൽ എം. അബ്ദുൽ മജീദ്, പ്രധാനാധ്യാപകൻ പി.കെ. സുനിൽകുമാർ, കെ.ടി. അബ്ദുറഹ്മാൻ മാസ്റ്റർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി. അവറാൻ കുട്ടി, സ്റ്റാഫ്‌ സെക്രട്ടറി വി.പി. സിദ്ദീഖ്, എ പ്ലസ് ക്ലബ്‌ കൺവീനർ എം. അബ്ദുൽ ശരീഫ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Kottukkara School's 100% in SSLC Resul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.