ആർദ്രം മിഷനിൽ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ടി.വി. ഇബാഹിം എം.എൽ.എ ആരോഗ്യമന്ത്രി വീണാ ജോർജുമായി ചർച്ച നടത്തുന്നു
കൊണ്ടോട്ടി: ആർദ്രം മിഷനിൽ ഉൾപ്പെടുത്തി 27 ആശുപത്രികളെ സമ്പൂർണ സ്പെഷാലിറ്റി കേന്ദ്രങ്ങളാക്കുന്ന പദ്ധതിയിൽ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയെ കൂടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ടി.വി. ഇബ്രാഹിം എം.എൽ.എ ആരോഗ്യമന്ത്രി വീണാ ജോർജിന് നിവേദനം നൽകി.
കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളജുകൾക്കിടെയുള്ള ഏക താലൂക്ക് ആശുപത്രിയാണിത്. കോഴിക്കോട് വിമാനത്താവളത്തിെൻറ രണ്ട് കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന റഫറൽ ആശുപത്രിയുമാണിത്. ആരോഗ്യ വകുപ്പിനോട് റിപ്പോർട്ട് ചോദിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.
ജില്ലയില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രി, വണ്ടൂര്‍ താലൂക്ക് ആശുപത്രി, അരീക്കോട് താലൂക്ക് ആശുപത്രി എന്നിവയാണ് സമ്പൂര്‍ണ സ്പെഷാലിറ്റി ആശുപത്രികളായി ഉയര്‍ത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.