കരിപ്പൂര്‍ വിമാനത്താവള വികസനം: ഭൂമിയേറ്റെടുക്കലിനെതിരെ ജനകീയ പ്രതിഷേധം

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള റൺവേ വിപുലീകരിക്കുന്നതിന് കൂടുതൽ സ്ഥലം ഏറ്റെടുക്കാനുള്ള വിമാനത്താവള അതോറിറ്റിയുടേയും സംസ്ഥാന സര്‍ക്കാറി‍െൻറയും നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം ശക്തം. ഭൂമിയേറ്റെടുക്കല്‍ നിർത്തണമെന്നും സാധാരണക്കാരെ വഴിയാധാരാമാക്കുന്ന നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ട് പള്ളിപ്പാറ-കുറുപ്പന്‍ചാല്‍ സംയുക്ത ആക്ഷന്‍ സമിതി നേതൃത്വത്തില്‍ വിമാനത്താവള പരിസരത്തേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.

പള്ളിപ്പാറയില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പ്രദേശവാസികളായ 300ല്‍ പരം പേര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ജമാല്‍ കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. സമര സമിതി കണ്‍വീനര്‍ അബ്ദുല്ല മാസ്റ്റര്‍, കരിപ്പൂര്‍ വിമാനത്താവള കുടിയൊഴിപ്പിക്കല്‍ പ്രതിരോധ സമിതി കണ്‍വീനര്‍ ജാസിര്‍ ചെങ്ങോടന്‍, യു. വാസു, അഹമ്മദ് ഹാജി, കുട്യാലി മാസ്റ്റര്‍, കെ. ബാബു, എം.സി. മുഹമ്മദ്, രാജന്‍, മദാരി മുഹമ്മദ്, നൗഷാദ് ഈത്ത, സൈദലവി മുസ്ലിയാര്‍, ഇ. അബ്ബാസ്, പി.കെ. അസീസ്, ബിന്ദു, നബീസ, ഷീബ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - Karipur Airport Development: Popular protest against land acquisition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.