കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക; കൊണ്ടോട്ടിയിൽ ഒടുങ്ങാത്ത പുകച്ചില്‍

കൊണ്ടോട്ടി: നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴും നഗരസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥിപ്പട്ടിക അന്തിമമായി പ്രഖ്യാപിക്കാന്‍ കഴിയാതെ കുഴങ്ങുകയാണ് കോണ്‍ഗ്രസ്. ഒാരോ സ്ഥാനാര്‍ഥിയെ പാര്‍ട്ടി അന്തിമമായി കൊണ്ടുവരു​േമ്പാൾ വിമതർ തലപൊക്കുന്ന അവസ്ഥയാണ്.

സ്ഥാനാര്‍ഥിപപട്ടികയില്‍ അന്തിമതീരുമാനം കാണാന്‍ ഡി.സി.സിക്ക് പോലും കഴിയാത്ത സ്ഥിതിക്ക് തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് നല്‍കിരിക്കുകയാണത്ര. ഒന്നിലധികം സ്ഥാനാര്‍ഥികള്‍ രംഗത്തുവന്ന സീറ്റുകളില്‍ രംഗത്തുവന്നവരോടെല്ലാം പത്രിക നല്‍കാനാണ് ഡി.സി.സി നിര്‍ദേശിച്ചത്. ചര്‍ച്ചചെയ്ത് അന്തിമ സ്ഥാനാര്‍ഥിയെ കണ്ടെത്താമെന്നാണ് നേതാക്കള്‍ പറയുന്നത്. ലീഗിലും വിമതര്‍ തലപൊക്കിയിട്ടുണ്ട്.

വ്യാഴാഴ്ചയോടെ മാത്രമേ യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയാകൂ. അതേസമയം, നഗരസഭയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലുണ്ടായ പ്രതിസന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പണത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.

ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മറ്റു ജീവനക്കാരും നിരീക്ഷണത്തില്‍ പോയതിനാല്‍ 21 മുതല്‍ 40വരെയുള്ള വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രികയാണ് നഗരസഭയില്‍ സ്വീകരിക്കുന്നത്.

ഒന്നു മുതല്‍ 20വരെയുള്ളവ മലപ്പുറത്താണ് സ്വീകരിക്കുന്നത്.

Tags:    
News Summary - congress candidate list, trouble not ending in kondotty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.