കൊണ്ടോട്ടി: ചെറുകാവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന സൽമാ ബീവിക്കെതിരെ പഞ്ചായത്ത് ഡയറക്ടറുടെ സസ്പെൻഷൻ നടപടിക്കെതിരെ കേരള പഞ്ചായത്ത് എംപ്ലോയീസ് ഫെഡറേഷൻ.
നടപടി പിൻലവിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശ ഭരണവകുപ്പ് മന്ത്രിക്ക് ഫെഡറേഷൻ നിവേദനം നൽകി. ആഗസ്റ്റ് ഏഴിനാണ് സെക്രട്ടറിയെ സസ്പെൻഡ് ചെയ്ത് പഞ്ചായത്ത് ഡയറക്ടർ ഉത്തരവിറക്കിയത്. ലോക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം സെക്രട്ടറി ഓഫിസിൽ ഹാജരാകുന്നില്ല.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജീവനക്കാർക്ക് നിർദേശം നൽകാതെ നിരുത്തരവാദപരമായി പെരുമാറി, ഫോണിൽ അവരെ ലഭ്യമാകുന്നില്ല എന്നീ കാരണങ്ങൾ പറഞ്ഞാണ് നടപടി എടുത്തിരുന്നത്. എന്നാൽ, സസ്പെൻഷൻ നടപടി തെറ്റായ റിപ്പോർട്ടുകളുടെ പേരിലാണെന്നും ഇവർ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥെൻറ നിലപാട് സംശയാസ്പദമായതിനാൽ സ്വതന്ത്ര അന്വേഷണം നടത്താൻ ഉത്തരവാകണമെന്നും ഫെഡറേഷൻ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ലോക്ഡൗൺ പ്രഖ്യാപന ശേഷം അവർ ഓഫിസിൽ വന്നിട്ടില്ല എന്നത് അവാസ്തവമാണ്.
മാർച്ച് മുതൽ അവധിദിവസങ്ങളിലടക്കം സൽമബീവി ഓഫിസിൽ വന്നിട്ടുണ്ട്. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എൻ. പ്രമോദാണ് മന്ത്രിക്ക് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.