മുറിച്ച മരത്തിന്റെ കുറ്റികളിലൊന്ന്

അനുമതിയില്ലാതെ തേക്കുമുറി: തഹസിൽദാർ പരിശോധിച്ചു, വനം, റവന്യൂ വകുപ്പുകൾ രണ്ട് തട്ടിൽ

കരുവാരകുണ്ട്: തുരുമ്പോടയിൽ തേക്കുകൾ മുറിച്ചുകടത്തിയ സംഭവത്തിൽ തഹസിൽദാർ പരിശോധന നടത്തി. കേരള എസ്റ്റേറ്റ് വില്ലേജിലെ കൽക്കുണ്ട് റോഡിൽ ഒലിപ്പുഴയോട് ചാരിയുള്ള ഭൂമിയിൽനിന്നാണ് 14 തേക്കുകൾ മുറിച്ചുകൊണ്ടുപോയത്. വനംവകുപ്പിൽനിന്നോ മറ്റോ അനുമതിയില്ലാതെയാണ് മരം കടത്തിയതെന്നാണ് ആരോപണം. പരാതിയെ തുടർന്ന് തഹസിൽദാറും വനംവകുപ്പും സ്ഥലം സന്ദർശിച്ചു.

മരങ്ങൾ ഭീഷണിയാണെന്ന ചിലരുടെ പരാതിയെ തുടർന്നാണ് മുറിച്ചതെന്നും സ്ഥലം സ്വകാര്യ വ്യക്തിയുടേതാണെന്നും നിലമ്പൂർ തഹസിൽദാർ പി.എം. സിന്ധു പറഞ്ഞു. അതേസമയം, സ്ഥലം തോട്ടഭൂമിയിൽ ഉൾപ്പെട്ടതാണെന്നും അനുമതിയില്ലാതെയാണ് മരങ്ങൾ കൊണ്ടുപോയതെന്നുമാണ് ഡെപ്യൂട്ടി റേഞ്ചർ പറയുന്നത്. മരം കടത്തിയതിനെതിരെ നടപടിക്കൊരുങ്ങുകയാണ് വനംവകുപ്പ്.

Tags:    
News Summary - Teak cut without permission: Tehsildar inspected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.