ച​ന്ദ്ര​​നാ​യി 'ഗാ​നോ​ത്സ​വം' തെ​രു​വി​ൽ പാ​ട്ടു​പാ​ടി സ​മാ​ഹ​രി​ച്ച​ത് ഏ​ഴു​ല​ക്ഷം

ക​രു​വാ​ര​കു​ണ്ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വി​െൻറ ചി​കി​ത്സ​ക്കാ​യി തെ​രു​വി​ൽ പാ​ട്ടു​പാ​ടി സ്വ​രൂ​പി​ച്ച ഏ​ഴു​ല​ക്ഷം രൂ​പ കു​ടും​ബ​ത്തി​ന് കൈ​മാ​റി. ക​രു​വാ​ര​കു​ണ്ട് ഗാ​നോ​ത്സ​വം സം​ഗീ​ത കൂ​ട്ടാ​യ്മ​യാ​ണ് കീ​ഴാ​റ്റൂ​ർ വ​ട​ക്കേ​ക്ക​ര ച​ന്ദ്ര​െൻറ ചി​കി​ത്സ​ക്കു​ള്ള തു​ക സ​മാ​ഹ​രി​ച്ച​ത്.

ഭാ​ര്യ​യും മൂ​ന്ന് കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​െൻറ ഏ​ക അ​ത്താ​ണി​യാ​യി​രു​ന്നു ച​ന്ദ്ര​ൻ. കി​ഴ​ക്കെ​ത്ത​ല ബ​സ് സ്​​റ്റാ​ൻ​ഡി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫാ​റൂ​ഖ് ചെ​ർ​പ്പു​ള​ശ്ശേ​രി ചി​കി​ത്സ സ​ഹാ​യ സ​മി​തി​ക്ക് ചെ​ക്ക് കൈ​മാ​റി. ഗാ​നോ​ത്സ​വം കോ​ഓ​ഡി​നേ​റ്റ​ർ പി.​കെ. ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു തെ​ളി​യി​ച്ച​വ​രെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. കെ. ​വി​ജ​യ​ൻ, ശ്രീ​നി​വാ​സ​ൻ, അ​ലി പാ​ന്ത്ര, ടി. ​അ​നി​ൽ​കു​മാ​ർ, ജി​ഹാ​ദ​ലി, ഹാ​രി​സ്, ബ​ഷീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

Tags:    
News Summary - Seven laksh rupee collected for chandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.