Posted On
date_range Updated On
date_range പൊലീസിനെ വെട്ടിച്ചു കടന്ന മണൽ ലോറി പാടത്തേക്ക് മറിഞ്ഞു
കരുളായി: പൊലീസിനെ വെട്ടിച്ചുകടന്നുകളയാൻ ശ്രമിച്ച മണൽ ലോറി പാടത്തേക്ക് മറിഞ്ഞു തകർന്നു. വ്യാഴാഴ്ച രാവിലെ ആറരയോടെ കരുളായി അമ്പലപ്പടിയിൽ പൊലീസ് കൈകാണിച്ചു നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്താതെ പോവുകയായിരുന്നു. തുടർന്ന് പൊലീസ് പിൻതുടർന്നപ്പോൾ മണൽ റോഡിൽ തട്ടി പൊലീസിെൻറ വഴി മുടക്കാനും മണൽ മാഫിയ ശ്രമിച്ചു.
തുടർന്ന് അതിവേഗത്തിൽ ഓടിച്ചു പോയ ലോറി പുല്ലഞ്ചേരിയിൽ പാടത്തേക്ക് മറിയുകയായിരുന്നു, ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ലോറി മണ്ണുമാന്തി ഉപയോഗിച്ച് ഉയർത്തി സ്റ്റേഷനിലെത്തിച്ചു. പൂക്കോട്ടുംപാടം എസ്.ഐ. രാജേഷ് ആയോടനും പാർട്ടിയുമാണ് ലോറി പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.