പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വം: ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ

ക​രു​ളാ​യി: തെ​ര​ഞ്ഞെ​ടു​പ്പ് ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച്​ പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ പൂ​ക്കോ​ട്ടും​പാ​ടം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ക​രു​ളാ​യി മൈ​ല​മ്പാ​റ പൈ​പ​റ​മ്പ​ത്ത് നൗ​ഫ​ൽ (30), വാ​രി​ക്ക​ൽ കൊ​ള​പ്പ​റ്റ ഷ​രീ​ഫ് (39) എ​ന്നി​വ​രെ​യാ​ണ് ഇ​ൻ​സ്പെ​ക്ട​ർ പി. ​വി​ഷ്ണു അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് യു.​ഡി.​എ​ഫി​െൻറ വി​ജ​യാ​ഹ്ലാ​ദ​പ്ര​ക​ട​നം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ ശ്ര​മി​ച്ച പൊ​ലീ​സി​നെ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സി​െൻറ വാ​ഹ​നം അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും എ​സ്.​ഐ അ​ബ്​​ദു​ൽ ക​രീ​മി​നെ ക​ല്ലെ​റി​ഞ്ഞ്​ പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്തു. ത​ട​യാ​ൻ​ശ്ര​മി​ച്ച സി.​ഐ ഉ​ൾ​പ്പെ​െ​ട​യു​ള്ള​വ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ല​ഹ​ള ന​ട​ത്തി പൊ​ലീ​സി​െൻറ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നും ആ​ക്ര​മി​ച്ച്​ പ​രി​ക്കേ​ൽ​പി​ച്ച​തി​നും പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നു​മാ​ണ് കേ​സ്. കൂ​ടാ​തെ ക​ണ്ടാ​ല​റി​യാ​വു​ന്ന അ​ഞ്ഞൂ​റോ​ളം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യും കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്തു.

Tags:    
News Summary - Incident that attacked the police: Two people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.