കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ ആസ്യയും ഫയാസും
കാളികാവ്: ചോക്കാട് പഞ്ചായത്തിലെ മാളിയേക്കലിൽ കാട്ടുപന്നി ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. ഉരലുംമടക്കലിൽ പിലാക്കൽ അബുവിന്‍റെ ഭാര്യ ആസ്യ (48), വാളാഞ്ചിറപ്പടിയിൽ വാളാഞ്ചിറ അബ്ദുൽ മുനീറിന്‍റെ മകൻ മുഹമ്മദ് ഫയാസ് (14), മാളിയേക്കൽ കുന്നിലെ മേനാട്ട് കയ്യൻ അബ്ദുൽ സലാമിന്‍റെ ഭാര്യ ഹസീന എന്നിവർക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. പാത്രം കഴുകുന്നതിനിടെയാണ് ആസ്യക്കു നേരെ ആക്രമണമുണ്ടായത്. കാലിന്‍റെ തുടയെല്ലും ഉപ്പൂറ്റിയും പൊട്ടിയ ഇവരെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എട്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വേണ്ടിവന്നു ആസ്യക്ക്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് വാളാഞ്ചിറപ്പടിയിൽ ഫയാസിന് പരിക്കേറ്റത്. കഴുത്തിലാണ് മുറിവേറ്റത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.