മ​മ്പാ​ട്ടു​മൂ​ല​യി​ലെ മോ​യി​ക്ക​ൽ ഖാ​ലി​ദി​ന്‍റെ കീ​ഴി​ലുള്ള  ച​ക്ക സം​സ്ക​ര​ണ യൂ​നിറ്റിലെ ജോലിക്കാർ

ഇവിടെ ചക്കക്ക് സുവർണകാലം: ചക്കകൊണ്ട് ഉപജീവനം കണ്ടെത്തി ഒരുകൂട്ടം കുടുംബങ്ങൾ

കാളികാവ്: ചോക്കാട് പഞ്ചായത്തിലെ മമ്പാട്ടുമൂലയിൽ ചക്കക്ക് സുവർണകാലമാണ്. കഴിഞ്ഞ ആറു വർഷമായി ചക്കകൊണ്ട് ജീവിതം കരുപ്പിടിച്ച കുടുംബങ്ങൾ അനവധി. മമ്പാട്ടുമൂലയിലെ മോയിക്കൽ ഖാലിദിന്‍റെ കീഴിൽ നടക്കുന്ന ചക്ക സംസ്കരണ യൂനിറ്റിൽ ജോലി ചെയ്യുന്നത് നൂറോളം പേരാണ്. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നും ശേഖരിക്കുന്ന ചക്കകൾ ഇവിടെ എത്തിച്ച് മൂല്യവർധിത ഉൽപന്നങ്ങളാക്കി അത്യാധുനിക രീതിയിൽ സംസ്കരിച്ച് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയാണ് ചെയ്യുന്നത്. ചക്കയുടെ കുരുവടക്കം അഞ്ചുതരം ഉൽപന്നങ്ങളാണ് നിർമിക്കുന്നത്.

മമ്പാട്ടുമൂലയിൽനിന്നും മറ്റു കേന്ദ്രങ്ങളിൽനിന്നും സംസ്കരിക്കുന്ന ചക്കയുൽപന്നങ്ങൾ വണ്ടൂർ കാപ്പിലുള്ള ഫാക്ടറിയിൽ എത്തിച്ച് അവിടെനിന്ന് അത്യാധുനിക രീതിയിൽ പാക്ക് ചെയ്താണ് കയറ്റി അയക്കുന്നത്. ഗൾഫ് രാജ്യങ്ങൾ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്. കേരളത്തിലും പുറത്തുമുള്ള സൂപ്പർമാർക്കറ്റുകളിൽനിന്നും ഇവരുടെ ഉൽപനങ്ങൾ ലഭിക്കും. മമ്പാട്ടുമൂല, കാപ്പിച്ചാൽ, പുളിക്കലോടി എന്നിവിടങ്ങളിലാണ് ചക്കയുടെ ശേഖരണവും തരംതിരിക്കലും. 

Tags:    
News Summary - The golden age of jackfruit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.