ചെഞ്ചേവിയൻ ആമകൾ
കാളികാവ്: അധിനിവേശക്കാരും അപകടകാരിയുമായ പത്ത് ചെഞ്ചേവിയൻ ഇനം ആമകളെ വനം ഗവേഷണ വിഭാഗത്തിന് കൈമാറി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നാണ് ആമകളെ കൈവശംവെച്ചിരുന്നവർ തൃശൂരിലെ വനം ഗവേഷണ വിഭാഗത്തിന് നൽകിയത്. മേലെ കാളികാവിലെ എ.പി. ഫസലിെൻറ വീട്ടിൽ അക്വേറിയത്തിൽ വളർത്തിയിരുന്ന ആമയും ഇതിലുൾപ്പെടും. അടുത്തിടെ വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആമ അപകടകാരിയാണെന്ന് ഫസലിന് ബോധ്യമായത്.
മിസിസിപ്പി നദി, മെക്സിക്കൻ ഗൾഫ് എന്നിവിടങ്ങളിലാണ് ഇതിെൻറ ജന്മദേശം.എന്നാൽ, ഇത് കേരളത്തിൽ ധാരാളം എത്തിയിട്ടുണ്ടെത്ത കണ്ടത്തലിൽ വ്യാപക പരിശോധനയും ഗവേഷണവും ഇപ്പോൾ നടക്കുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് തൃശൂർ കാളത്തോട്ടിലെ ഒരുജലാശയത്തിലാണ് കേരളത്തിൽ ആദ്യമായി ചെഞ്ചേമിയൻ ആമകളെ കണ്ടെത്തിയത്.
ആമയെ വന ഗവേഷണ വിഭാഗം എറ്റുവാങ്ങുന്നു
ഇവകൾ എത്തിപ്പെടുന്ന ജലാശത്തിലെ തദ്ദേശീയ ആമകൾ, തവളകൾ, മത്സ്യങ്ങൾ എന്നിവയെ ഇവ നശിപ്പിക്കും. പച്ചയും മഞ്ഞയും കലർന്ന നിറവും പുറന്തോടിലെ വ്യത്യാസവുമാണ് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത്. കേരള വന ഗവേഷണ കേന്ദ്രത്തിലെ ഫെല്ലോകളായ എ. അനീഷ്, എൻ.സൂരജ് എന്നിവരെത്തിയാണ് ആമകളെ ഏറ്റുവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.