കാളികാവ്: പ്രളയത്തിൽ കാളികാവ് പുഴ മധ്യത്തിൽ അടിഞ്ഞുകൂടി രൂപപ്പെട്ട മൺതിട്ടകൾ നീക്കണമെന്ന് ആവശ്യം. ചിലയിടങ്ങളിൽ പുഴ മധ്യത്തിലും ചില ഭാഗങ്ങളിൽ തീരത്തോട് ചേർന്നുമാണ് പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസ്സമായി തിട്ടകളുള്ളത്. മൺതിട്ട കാരണം പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. കാളികാവ് പുഴ പലയിടത്തും തോടായി മാറിയിട്ടുണ്ട്.
മങ്കുണ്ട് ഭാഗത്ത് പുഴയിൽ തോട് വന്നുചേരുന്ന ഭാഗത്താണ് മൺതിട്ട രൂപപ്പെട്ടിട്ടുള്ളത്. ഇതിനാൽ തോട്ടിലൂടെ പുഴ തിരിഞ്ഞൊഴുകുകയാണ്. ഇത് മങ്കുണ്ട് സംസ്ഥാന പാതയിൽ വെള്ളക്കെട്ടിന് കാരണമാകുന്നു. മങ്കുണ്ടിൽ നിർമാണം നടക്കുന്ന ഓവുപാലം വെള്ളക്കെട്ട് തടയാൻ പര്യാപ്തമാവില്ലെന്നാണ് വിലയിരുത്തൽ. ചെറുപുഴ, അരിമണൽ പുഴകൾ ചേർന്ന് രൂപപ്പെടുന്ന കാളികാവ് - പരിയങ്ങാട് പുഴയിലെ നീരൊഴുക്ക് സുഗമമാക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.