കാളികാവ്: യു.ഡി.എഫിന് ഏറെ മേൽക്കൈയുള്ള കാളികാവ് ബ്ലോക്ക് പഞ്ചായത്തിൽ ഓരോ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് നില മെച്ചപ്പെടുത്തി വരികയാണ്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് ഉരുക്കുകോട്ടയിൽ കടന്നു കയറി നേട്ടം കൊയ്യാനൊരുങ്ങുകയാണ് എൽ.ഡി.എഫ്.
2010ല്‍ നിലമ്പൂര്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ വിഭജിച്ച് നിലവില്‍ വന്ന കാളികാവ് ബ്ലോക്ക് പഞ്ചായത്തില്‍ കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനായിരുന്നു മേല്‍ക്കൈ. 2020ൽ ഏറെ കെട്ടുറപ്പോടെ യു.ഡി.എഫില്‍ ലീഗും കോണ്‍ഗ്രസും എഴ് വീതം സീറ്റുകളില്‍ മത്സരിച്ചു. എന്നാൽ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ ത്രികോണ മത്സരം കാരണം തരിശ് ഡിവിഷൻ യു.ഡി.എഫിന് നഷ്ടമായി. ചോക്കാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ലീഗിനെതിരെ കോണ്‍ഗ്രസ് വിമതസാന്നിധ്യമടക്കം ചോക്കാട് ഡിവിഷനെയും ബാധിച്ചു.
രണ്ട് ഡിവിഷനുകളും ജയിച്ച് എൽ.ഡി.എഫ് സീറ്റ് നില അഞ്ചാക്കി. മുസ്ലിം ലീഗ് അഞ്ച് ഡിവിഷനുകളിലും കോൺഗ്രസ് നാലിലും ജയിച്ചു. കരുവാരകുണ്ട് ഉൾപ്പെടെ ഗ്രാമപഞ്ചായത്തുകളിൽ മുന്നണി സംവിധാനം ഭദ്രമായത് ബ്ലോക്ക് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ആത്മവിശ്വാസം പകരുന്നു. 16 ഡിവിഷനുകളിൽ യു.ഡി.എഫിൽ എട്ട് വീതം സീറ്റുകളിൽ കോൺഗ്രസും ലീഗും മത്സരിക്കുന്നു. എൽ.ഡി.എഫിൽ സി.പി.എം 13 ഇടത്തും ഒരു ഡിവിഷനിൽ സി.പി.ഐയും മത്സരിക്കുന്നു. ആഞ്ഞിലങ്ങാടി ഡിവിഷനിൽ സി.പി.എമ്മും സി.പി.ഐയും വേറിട്ട് നേർക്കുനേർ മത്സരിക്കുന്നുണ്ട്. പ്രസിഡന്റ് സ്ഥാനം വനിത സംവരണമാണ്. പ്രസിഡന്റ് പദവിയിൽ കണ്ണുനട്ട് പ്രമുഖർ മത്സര രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.