പൂങ്ങോട് ജി.എൽ.പി സ്കൂളിലെ കിഡ്സ് പാർക്ക് ലിസി കുര്യൻ ഉദ്ഘാടനം ചെയ്യുന്നു
കാളികാവ്: പൂങ്ങോട് ജി.എൽ.പി സ്കൂളിൽനിന്ന് വിരമിച്ച പ്രധാനാധ്യാപിക വിദ്യാർഥികൾക്കായി ഒരുക്കിയത് കിഡ്സ് പാർക്ക്. ഒരു പതിറ്റാണ്ടിലേറെ പ്രധാനാധ്യാപികയായി ജോലി ചെയ്ത ലിസി കുര്യനും രണ്ട് പതിറ്റാണ്ടിലേറെ പി.ടി.സി.എം ആയി സേവനമനുഷ്ഠിച്ച ടി. ഭാസ്കരനുമാണ് യാത്രയയപ്പ് നൽകിയത്. കോവിഡ് പ്രതിസന്ധിക്കിടെയാണ് ഇരുവരും വിരമിച്ചതെങ്കിലും കുട്ടികളുടേയും രക്ഷിതാക്കളുടേയും നാട്ടുകാരുടേയും നിർബന്ധത്തെ തുടർന്നാണ് വിപുലമായ യാത്രയയപ്പ് നൽകിയത്.
വാർഡ് മെംബറും പൂർവ വിദ്യാർഥിയുമായ ഷിജിമോൾ മുഖ്യപ്രഭാഷണം നടത്തി. 'കളിത്തൊട്ടിൽ' എന്നാണ് പാർക്കിന് പേരിട്ടത്.
പ്രധാനാധ്യാപകൻ സുരേന്ദ്രനാണ് യാത്രയയപ്പ് ഗാനങ്ങൾ തയാറാക്കിയത്. പി.ടി.എ പ്രസിഡന്‍റ് പി. സുധീർ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർമാരായ ഷിജിമോൾ, കെ. ഹബീബ, എസ്.എം.സി ചെയർമാൻ ഇ.കെ. മൻസൂർ, മുൻ പി.ടി.എ പ്രസിഡന്‍റുമാരായ പി. ചാത്തുക്കുട്ടി, മുഹമ്മദ്, മുൻ എസ്.എം.സി ചെയർമാൻ എൻ. സവാദ്, അധ്യാപരായ സക്കീന, അജയ എന്നിവർ സംസാരിച്ചു. പൂങ്ങോട്ടിലെ ക്ലബ് പ്രതിനിധികൾ സംബന്ധിച്ചു. റെഡ് ആർമി, പ്രവാസി കൂട്ടായ്മ പ്രതിനിധികൾ ഉപഹാരങ്ങൾ നൽകി. ലിസി പരിപാടിയിൽ ടീച്ചർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.