കാളികാവ് പഴയപാലം
കാളികാവ്: 12 കോടി രൂപ ചെലവഴിച്ച് നടത്തുന്ന കാളികാവ് -വണ്ടൂർ റോഡിന്റെ നവീകരണത്തിൽ നിന്ന് കുണ്ടും കുഴിയുമായി കിടക്കുന്ന കാളികാവ് പഴയപാലത്തെ ഒഴിവാക്കി. കാളികാവ് അങ്ങാടി- ചെത്തുകടവ് പാലം വഴിയാണ് റോഡ് നവീകരണത്തിന്റെ അലൈൻമെന്റ്. ഇതോടെ പഴയപാലത്തിലെ റീ ടാറിങ് ഇക്കുറിയും ഉണ്ടാവില്ലെന്നാണ് സൂചന. കുണ്ടും കുഴിയുമായ പാലത്തിൽ ചെളിവെള്ളം കെട്ടികിടക്കുകയാണ്.
പാലത്തിൽ നിലവിൽ ഫുട്പാത്തുമില്ല. പാലത്തിന്റെ പടിഞ്ഞാറെ തലയിൽ രൂപപ്പെട്ട വലിയ കുഴിവാഹനങ്ങൾക്കും കാൽ നടക്കാർക്കും ഒരേ പോലെ ദുരിതമാണ്. മൂന്നുവർഷത്തോളമായി പാലം കുണ്ടും കുഴിയുമായി കിടക്കാൻ തുടങ്ങിയിട്ട്. തിരക്കേറിയ വണ്ടൂർ_ -കാളികാവ് റോഡിലെ തീരെ വീതി കുറഞ്ഞ പാലമായതിനാൽ ഇവിടെ മിക്കപ്പോഴും ഗതാഗതതടസ്സമുണ്ടാകുന്നുണ്ട്. പാലം നവീകരിച്ച് ഗതാഗത തടസ്സം ഒഴിവാക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.