കാളികാവ് പഞ്ചായത്ത് ഹരിതകർമസേന പ്രവർത്തകർ ഷ്രഡിങ് യൂനിറ്റിന് മുന്നിൽ
കാളികാവ്: മാലിന്യ നിര്‍മാര്‍ജനത്തിന് കര്‍മപദ്ധതി നടപ്പാക്കി കാളികാവ് പഞ്ചായത്ത്. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ നടപ്പാക്കിയ ഹരിതകര്‍മസേന കാളികാവ് പഞ്ചായത്തില്‍ രൂപവത്കരിച്ച് ആറുമാസം പിന്നിടുമ്പോഴേക്കും 10 ടണ്‍ റിജക്റ്റ് മാലിന്യങ്ങളടക്കം കയറ്റി അയച്ചു.
13 അംഗ ഹരിതകര്‍മസേനയാണ് ഈ പഞ്ചായത്തിലുള്ളത്. ഇവരുടെ നേതൃത്വത്തില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് തരംതിരിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഷ്രഡിങ് ചെയ്തു വില്‍ക്കുന്നു. ചെരിപ്പ്, തുണി, കുപ്പിച്ചില്ല്, ആശുപത്രി മാലിന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന റിജക്റ്റ് മാലിന്യങ്ങള്‍ കയറ്റി അയക്കും. വീടുകള്‍ക്ക് 50 രൂപയും സ്ഥാപനങ്ങള്‍ക്ക് 100 രൂപയുമാണ് യൂസര്‍ ഫീ. മൂന്ന് ചാക്ക് മാലിന്യങ്ങള്‍ വരെ ഈ ഫീസിൽ എടുക്കും. കൂടുതലായി വരുന്ന ഓരോ ചാക്കിനും 20 രൂപ വീതം കൊടുക്കണം. മൂന്നുമാസത്തിലൊരിക്കല്‍ വീട്ടിലെത്തും. ഇതിനിടയില്‍ സ്ഥാപനങ്ങള്‍ക്കോ വീടുകള്‍ക്കോ ഇവരുടെ സേവനം ആവശ്യമാണെങ്കില്‍ ബന്ധപ്പെടാം.
ഇതിന് സ്പെഷല്‍ ഫീ നല്‍കേണ്ടിവരും. ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം പഞ്ചായത്തില്‍ ഊര്‍ജിതമായി മുന്നേറുകയാണ്. ഇതിന് ആക്കം കൂട്ടാന്‍ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആമപൊയിലില് എം.സി.എഫ് സ്ഥാപിക്കും.
അടുത്ത വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ വാര്‍ഡുകളിലായി മിനി എം.സി.എഫുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. മാലിന്യനിര്‍മാര്‍ജനത്തിന് ആക്കം കൂട്ടുന്ന കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ് എന്നിവ തൊഴിലുറപ്പ് പദ്ധതിയിലൂടെ എല്ലാ വീടുകളിലും നിര്‍മിക്കുന്നു. ജൈവമാലിന്യങ്ങള്‍ വീടുകളില്‍ സംസ്കരിക്കാന്‍ ഗ്രാമസഭകള്‍ വഴി ബയോബിന്നുകള്‍ വിതരണം ചെയ്യാനും പദ്ധതിയുണ്ട്. നിലവിലെ ഭരണ സമിതി അധികാരത്തിലേറുമ്പോള്‍ മാലിന്യ നിര്‍മാര്‍ജനത്തിനായുള്ള പ്രത്യേകം പദ്ധതികള്‍ക്കാണ് ആദ്യ വാര്‍ഷിക പദ്ധതിയില്‍ മുന്‍തൂക്കം നല്‍കിയതെന്നും പദ്ധതിയുടെ വിപുലീകരണം വരുംവര്‍ഷങ്ങളില്‍ ഉണ്ടാകുമെന്നും പ്രസിഡന്റ് ടി.കെ. ഗോപി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.