പന്നിക്കോട്ടുമുണ്ട വാളക്കുളം കോളനിയിൽ ഭവന ബോർഡ് ഫണ്ടിൽ നിർമിച്ചുവരുന്ന വീടുകൾ
കാളികാവ്: പന്നിക്കോട്ടുമുണ്ട വാളക്കുളം കോളനിയിലെ ഇരട്ട വീട്ടുകാർക്ക് വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി. സംസ്ഥാന ഭവന ബോർഡിന്റെ സഹായത്തിൽ എട്ട് കടുംബങ്ങൾക്കുള്ള വീട് നിർമാണം അന്തിമ ഘട്ടത്തിലാണ്. പഴയ ലക്ഷം വീട് പദ്ധതിയിൽ ലഭിച്ച ഇരട്ട വീടുകൾ പൊളിച്ച് നീക്കിയാണ് പുതിയ വീടുകളുടെ നിർമാണം നടക്കുന്നത്. നാലു വീടുകളുടെ മേൽക്കൂര കോൺക്രീറ്റ് ചെയ്തുകഴിഞ്ഞു. ഈ മാസം തന്നെ മറ്റു നാലു വീടുകളുടെ കോൺക്രീറ്റിങ്ങും നടത്തും.
1973ൽ നിർമിച്ച ഇരട്ട വീടുകളിലാണ് 12 കുടുംബങ്ങൾ താമസിച്ചിരുന്നത്. കാലപ്പഴക്കം കൊണ്ട് തകർച്ച നേരിടുന്ന വീടുകൾ പുതുക്കിപണിയുന്നതിന് വേണ്ടി പലവട്ടം പഞ്ചായത്തിനെ സമീപിച്ചെങ്കിലും അധികൃതർക്ക് ഫണ്ട് അനുവദിക്കാൻ കഴിഞ്ഞില്ല. വാർഡ് അംഗം കെ.ടി. സലീനയുടെയും കൊടി മജീദിന്റെയും നിരന്തര പ്രയത്നത്തിനൊടുവിൽ സംസ്ഥാന ഭവന നിർമാണ ബോർഡിൽനിന്നാണ് ഇവർക്ക് ഫണ്ട് അനുവദിച്ചുകിട്ടിയത്. നാല് ലക്ഷം രൂപ വീതം ഓരോ വീടിനും അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി, ജില്ല കലക്ടർ, ഭവന വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.