കാളികാവ് മങ്കുണ്ടിലെ റോഡരികിലെ തോട് കുളമായ നിലയിൽ
കാളികാവ്: ഓവുപാലം പണി പാതിവഴിയിലായത് അപകട ഭീഷണിയാവുന്നു. കാളികാവ് മങ്കുണ്ടിലാണ് ഓവുപാലം കുളം പോലെയായത്. ആറുമാസം മുമ്പ് ഇതു പോലൊരു റോഡിലെ കുളത്തിൽ വീണ് ബൈക്ക് യാത്രികൻ മരിക്കുകയും ഭാര്യക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതാവർത്തിക്കുമോ എന്ന ഭയത്തിലാണ് നാട്ടുകാർ. രണ്ടു വർഷത്തോളമായി നടന്നുവരുന്ന മലയോര ഹൈവേ പ്രവൃത്തിയുടെ ഭാഗമായാണ് ഈ കുളം രൂപപ്പെട്ടത്. റോഡിലെ കുളം കടുത്ത ഭീഷണി ഉയർത്തുന്നുണ്ട്. വർഷകാലമായതോടെ കുളത്തിൽ ഒരാളുടെ ആഴത്തിൽ വെള്ളം കെട്ടിനിൽക്കുകയാണ്. റോഡിന്റെ പാതി ഭാഗം പിളർത്തിയതാണ് കുളമായിമാറിയത്.
മലയോര ഹൈവേയുടെ നിർമാണം രണ്ടു വർഷത്തോളമായി നീണ്ടുനിൽക്കുകയാണ്. നിർമാണത്തിലെ മെല്ലെപ്പോക്ക് കാരണം കാളികാവ് ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ പലതും ഇപ്പോഴും പൂട്ടിക്കിടക്കുകയാണ്. പരിചയമില്ലാത്ത ആളുകൾ ഈ റൂട്ടിലൂടെ സഞ്ചരിക്കുമ്പോൾ അബദ്ധത്തിൽ റോഡിലെ കുളത്തിൽ വീണാൽ വൻ ദുരന്തത്തിനിടയാക്കും. മങ്കുണ്ടിലെ ഓവുപാലത്തിന്റെ നിർമാണത്തിനു വേണ്ടിയാണ് റോഡിൽ വലിയ കുളം കുഴിച്ചത്. മേലേ കാളികാവ് ഭാഗത്തെ തോട് ഈ കുളത്തിലാണ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.