ചോക്കാട്ട് കത്തിനശിച്ച ഓൺലൈൻ സേവന കേന്ദ്രം
കാളികാവ്: ചോക്കാട് അങ്ങാടിയിൽ ഓൺലൈൻ സേവന കേന്ദ്രം കത്തിനശിച്ചു. പെടയന്താൾ റോഡിൽ പ്രവർത്തിക്കുന്ന കോമൺ സർവിസ് സെന്ററാണ് നശിച്ചത്. വെള്ളിയാഴ്ച പുലർച്ച മൂന്നോടെയാണ് സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. സ്ഥാപനത്തിലുണ്ടായിരുന്ന 12 കമ്പ്യൂട്ടറുകളും ഫോട്ടോ കോപ്പിയറും അനുബന്ധ ഉപകരണങ്ങളുമാണ് കത്തിയമർന്നത്. നിരവധി സർട്ടിഫിക്കറ്റുകളും ഫയലുകളും നശിച്ചിട്ടുണ്ട്. കുണ്ടുംപറമ്പൻ സലാഹുദ്ദീന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. എട്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അഗ്നിരക്ഷ സേന യൂനിറ്റിലെ അംഗങ്ങളും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.