ചെത്ത്കടവ് മൈതാനം മിനി സറ്റേഡിയമായി ഉയർത്തണമെന്നാവശ്യപ്പെട്ട് ഫ്രണ്ട്സ് ക്ലബ് പ്രവർത്തകൻ കെ.കെ. കുട്ടൻ

രാഹുൽ ഗാന്ധിക്ക് നിവേദനം നൽകുന്നു

ചെത്ത്കടവ് മൈതാനം മിനി സ്​റ്റേഡിയമായി ഉയർത്തണം; രാഹുൽ ഗാന്ധിക്ക്​ നിവേദനം

കാളികാവ്: കാൽപന്ത് കളിക്ക് കേളികേട്ട കാളികാവിൽ മിനി സ്​റ്റേഡിയം നിർമിക്കണമെന്ന ആവശ്യവുമായി ഫ്രണ്ട്സ് ക്ലബ്​ പ്രവർത്തകർ രാഹുൽ ഗാന്ധിയെ കണ്ടു.

കാളികാവ് അങ്ങാടിക്ക് സമീപത്തെ ചെത്ത്കടവ് മൈതാനം മിനി സ്​റ്റേഡിയമായി മാറ്റാൻ ഫണ്ട് അനുവദിക്കണമെന്ന് വയനാട് എം.പിയായ രാഹുൽ ഗാന്ധിയോട് അഭ്യർഥിച്ചു. ജില്ലയിലെ മികച്ച സെവൻസ് ഫുട്ബാൾ ടീമുള്ള കാളികാവിൽനിന്ന്​ നിരവധി ഫുട്ബാൾ താരങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.

സെപ്റ്റ് വഴി പുതുതലമുറയിലെ കുട്ടികൾ ഫുട്ബാളിൽ ഉയരങ്ങളിലെത്തുന്നുണ്ട്. മികച്ച സ്​റ്റേഡിയമില്ലാത്തത് പരിശീലനത്തിന് തടസ്സമാകുന്നു. ചെത്ത്കടവ് പാലത്തിന് സമീപത്തെ മൈതാനത്തിലേക്ക് മഴക്കാലത്ത് വെള്ളം കയറുന്ന ഭീഷണിയുണ്ട്. മൈതാനം മണ്ണിട്ട് ഉയർത്തി മികച്ച രീതിയിൽ പുനർനിർമിച്ചാൽ ഭീഷണി ഒഴിവാക്കുകയും തടസ്സമില്ലാതെ ഏത് സീസണിലും കായികപരിശീലനം നടത്താനും സാധിക്കും.

പഞ്ചായത്തും സ്ഥലം എം.എൽ.എയും ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കാമെന്ന് ഫ്രണ്ട്സ് ക്ലബ് ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. മോയിൻകുട്ടി, അസ്​ലം കല്ലംകുന്ന് എന്നിവരാണ് രാഹുൽ ഗാന്ധിക്ക് നിവേദനം നൽകിയത്.

Tags:    
News Summary - Chetkadavu ground should be upgraded to a mini stadium; Petition to Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.