സൗഹൃദം ഊട്ടിയുറപ്പിച്ച് ആമപ്പൊയിൽ ഗ്രാമം: ക്ഷേത്ര നിർമാണത്തിന് സൗജന്യമായി മരം നൽകി മുസ്ലിം കുടുംബം

കാളികാവ്: ക്ഷേത്രനിർമാണത്തിന് സൗജന്യമായി മരം നൽകി സൗഹൃദത്തി‍െൻറ വേറിട്ട വഴിയിൽ ആമപ്പൊയിൽ ഗ്രാമം. ആമപ്പൊയിൽ കൈതമണ്ണ മഹാദേവ ക്ഷേത്രത്തി‍െൻറ പുനരുദ്ധാരണത്തിന് പുല്ലാണിതൊടി പൂങ്കുഴി കുഞ്ഞാപ്പ ഹാജിയുടെ കുടുംബമാണ് സൗജന്യമായി മരം നൽകിയത്. ഒന്നര ലക്ഷത്തോളം രൂപ വിലയുള്ള നൂറ് ക്യൂബിക് വണ്ണമുള്ള അയനി മരം നൽകി പരേതനായ കുഞ്ഞാപ്പ ഹാജിയുടെ മക്കളായ മുഹമ്മദലി, അബ്ദുൽ ഗഫൂർ, സൈനു, ഭർത്താവ് അഹമ്മദ് (കുഞ്ഞിമാനു), മക്കളായ ഹർഷദ് ഖാൻ (മാനുട്ടി), ഹൈദറാലി എന്നിവരാണ് നാടി‍െൻറ സൗഹൃദ പാരമ്പര്യം ഉയർത്തിപ്പിടിച്ചത്. നേരത്തേ ഇതേ ക്ഷേത്രനിർമാണത്തിന് ആവശ്യമായ സ്ഥലം വിട്ടുനൽകി ആമപ്പൊയിൽ ജുമുഅത്ത് പള്ളി അധികൃതരും മാതൃക കാട്ടിയിരുന്നു.

2000 വർഷം പഴക്കമുള്ള ക്ഷേത്രാവശിഷ്ടങ്ങൾ നിലകൊള്ളുന്ന പ്രദേശത്താണ് പൗരാണിക രീതിയിലുള്ള ക്ഷേത്രത്തി‍െൻറ നിർമാണം നടന്നുവരുന്നത്. ക്ഷേത്രത്തിലേക്ക് സഞ്ചാരയോഗ്യമായ റോഡില്ലാത്തതും സാമ്പത്തിക പ്രയാസവും ക്ഷേത്ര നിർമാണത്തെ സാരമായി ബാധിക്കുന്നുണ്ട്.

Tags:    
News Summary - Amapoyil village strengthens friendship: Muslim family donates free timber for temple construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.