ബുധനാഴ്ച വൈകീട്ട് നാലിനു ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്ന ശാന്തപുരം മഹല്ലിന്റെ പുതിയ ആസ്ഥാന മന്ദിരം
ശാന്തപുരം: മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ശാന്തപുരം മഹല്ലിന്റെ നിർമാണം പൂർത്തിയായ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് നാലിനു ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കെട്ടിട ഉദ്ഘാടനത്തിന് ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ മഹല്ല് ഖാദി എം.ഐ. അബ്ദുൽ അസീസ് അധ്യക്ഷത വഹിക്കും.
അമീർ പി. മുജീബ് റഹ്മാൻ, ഇത്തിഹാദുൽ ഉലമ കേരള പ്രസിഡന്റ് വി.കെ. അലി, മഹല്ല് അസി. ഖാദി ഹൈദരലി ശാന്തപുരം എന്നിവർ സംസാരിക്കും. മഹല്ലിന്റെ സ്ഥിരം ഓഫീസ്, ഖാദിക്കും അസി. ഖാദിമാർക്കുമുള്ള ഓഫിസുകൾ, മഹല്ലിലെ വിവിധ സെല്ലുകളായ എച്ച്.ആർ.ഡി, സകാത്ത്, വിവാഹം, സംഗമം പലിശരഹിത അയൽക്കൂട്ടായ്മ, വിദ്യാഭ്യാസം, വികസന സമിതി തുടങ്ങിയവയുടെ കേന്ദ്രങ്ങൾ, കോൺഫറൻസ് ഹാൾ എന്നിവ ഉൾക്കൊള്ളുന്നതാണ് ആസ്ഥാനമന്ദിരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.