മേലാറ്റൂർ: തമിഴ്നാട് ആസ്ഥാനമായുള്ള ടിലോ കമ്പനിയുടെ പേരിലുള്ള സോഫ്റ്റ് ഡ്രിങ്ക് അനധികൃത നിർമാണത്തിനിടെ ഒരാൾ പിടിയിൽ. പെരുമ്പാവൂർ സ്വദേശി സൗരഭ് ജോർജിനെയാണ് (47) മേലാറ്റൂർ പൊലീസ് അറസ്റ്റ്ചെയ്തത്.
മേലാറ്റൂർ എടയാറ്റൂരിൽ പ്രവർത്തിക്കുന്ന കേര ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് പ്രതി ആറ് മാസത്തോളമായി വ്യാജമായി ടിലോ കമ്പനിയുടെ ലേബലിൽ സോഫ്റ്റ് ഡ്രിങ്കുകൾ നിർമിച്ച് മേലാറ്റൂരിലും മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലും വിൽപ്പന നടത്തി വന്നിരുന്നതെന്ന് മേലാറ്റൂർ സി.ഐ കെ.ആർ. രഞ്ജിത്ത് അറിയിച്ചു. കേസിൽ പെരുമ്പാവൂർ സ്വദേശിയായ മറ്റൊരാളും ഉൾപ്പെട്ടതായി പൊലീസ് പറയുന്നു.
അന്തർ സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് വൃത്തിഹീന സാഹചര്യങ്ങളിൽ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെ വ്യാജ നിർമാണം നടത്തി വന്നിരുന്ന സ്ഥാപനം പൊലീസ് പരിശോധിച്ചിരുന്നു.അന്വേഷണ സംഘത്തിൽ എ.എസ്.ഐ വിശ്വംഭരൻ, അനീഷ് പീറ്റർ, പ്രിയ ജിത്ത്, രാഹുൽ, സിന്ധു എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.