കരുവാരക്കുണ്ടിലെ തടിമില്ലിൽ വൻ തീപിടിത്തം

മലപ്പുറം: കരുവാരക്കുണ്ട് കുട്ടത്തിയിലെ തടിമില്ലിൽ വൻ തീപിടിത്തം. വ്യാഴാഴ്ച പുലർച്ചെ നാലു മണിയോടെയാണ് തീപിടിത്തമുണ്ടായത്. പെരിന്തൽമണ്ണയിൽ നിന്നും തിരുവാലിയിൽ നിന്നുമായി അഞ്ച് ഫയർ സർവീസ് യൂണിറ്റുകളും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.

ചാത്തോലി മുഹമ്മദലി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് മില്ല്. മറ്റൊരാൾക്ക് വാടകക്ക് നൽകിയതായിരുന്നു. മില്ല് രണ്ടാഴ്ചയായി പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. ഒന്നേകാൽ കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി മില്ലുടമ പറഞ്ഞു.

മില്ലിന് സമീപ​ത്തെ വീട്ടിലെ പറമ്പിലും തീ പടർന്നിരുന്നു. പ്രദേശവാസിയായ ഹാരിസ് എന്നയാളുടെ അവസരോചിതമായ ഇടപെടലിലൂടെ തീ അണച്ചു. അഞ്ചുവർഷത്തിലേറെയായി പ്രദേശവാസിയായ ഓട്ടുപാറ മുബാറക്ക് എന്ന വ്യക്തിയാണ് മില്ല് നടത്തിവരുന്നത്. തീ പടർന്നത് പകൽ സമയത്ത് അല്ലാത്തത് വൻ ദുരന്തം ഒഴിവായി.

Tags:    
News Summary - Huge fire broke out at a wood mill in Karuwarakund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.